കവളപ്പാറ ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്; നടുക്കുന്ന ഓര്‍മകളില്‍ ഗ്രാമം

മലപ്പുറം കവളപ്പാറ ഉരുള്‍പൊട്ടല്‍ ദിനത്തിന് ഇന്ന് അഞ്ചാണ്ട്. 59 ജീവനുകളാണ് ഈ ദുരന്തം ഇല്ലാതാക്കിയത്. 11 പേരുടെ ശരീരങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞതുമില്ല. വയനാട് മുണ്ടക്കൈ ദുരന്തത്തിന്റെ ആഘാതത്തില്‍ കേരളം തുടരുമ്പോള്‍ തന്നെയാണ് കവളപ്പാറയിലും ഓര്‍മദിനം എത്തുന്നത്.
2019 ആഗസ്റ്റ് എട്ടിന് പെയ്ത അതിതീവ്രമഴയാണ് രാത്രി എട്ടോടെ പോത്തുകല്ല് മുത്തപ്പൻ മലയുടെ ഒരു ഭാഗം ഇല്ലാതാക്കിയത്. ഉരുള്‍പൊട്ടല്‍ കുത്തിയൊലിച്ച് വന്നതോടെ കവളപ്പാറ എന്ന ഗ്രാമം തന്നെ ഇല്ലാതായി. ഒറ്റയടിക്ക് ഇല്ലാതായത് താഴ്‌വാരത്തെ 37 വീടുകളാണ്. ഇക്കുറിയും മഴ കനത്തപ്പോള്‍ കവളപ്പാറയിലെ ജനങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ദുരന്തത്തിന്റെ ശപിക്കപ്പെട്ട ഓര്‍മകളുമായി ജീവിക്കുന്ന 76 കുടുംബങ്ങൾ ഇപ്പോഴും കവളപ്പാറയിലുണ്ട്.
ദുരന്തം നേരിട്ട 108 കുടുംബങ്ങൾക്ക് പുനരധിവാസപദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ വീട് നിര്‍മിച്ച് നല്‍കിയിരുന്നു. വ്യവസായി എം.എ.യൂസഫലിയും പി.വി.അബ്ദുൽ വഹാബ് എം.പിയുമെല്ലാം കയ്യയച്ച് സഹായം നല്‍കിയതിനെ തുടര്‍ന്നാണ് കൂടുതല്‍ വീടുകള്‍ ഉയര്‍ന്നുപൊന്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here