രാത്രി നാടകസംഘം സഞ്ചരിച്ചത് ബസുകള്‍ പോകാത്ത റൂട്ടില്‍; വിനയായത് ഗൂഗിള്‍ മാപ്പ് മാത്രം ആശ്രയിച്ചത്

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അപകടം പിണയാന്‍ ഇടയായത് ഗൂഗിള്‍ മാപ്പ് നോക്കി മനസിലാക്കുന്നതിലെ പ്രശ്നമെന്നാണ് സൂചന. സാധാരണ ബസുകള്‍ പോകാന്‍ ഇടമില്ലാത്ത റോഡിലാണ് പുലര്‍ച്ചെ അപകടം സംഭവിച്ചത്.
കണ്ണൂരില്‍ നിന്നും നെടുമ്പൊയില്‍ വഴിയാണ് സാധാരണ വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. എന്നാല്‍ അവിടെ റോഡ് തടസം ഉള്ളതിനാലാണ് ഗൂഗിള്‍ മാപ്പ് നോക്കി മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചത്. എന്നാല്‍ ബസ് പോകുന്ന വഴിയല്ല ഇതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇടുങ്ങിയ വഴിയാണ്. ചെറുവാഹനങ്ങളാണ് ഈ വഴിയിലൂടെ പോകാറുള്ളത്. രാത്രിയായതിനാല്‍ നാടകസംഘത്തിന് വഴിയും മനസിലായിട്ടുണ്ടായിരുന്നില്ല. ഇതാണ് അപകടത്തിന് ഇടയാക്കിയത്.
ബസ് ബ്രേക്ക് പോയി പിറകിലോട്ട് സഞ്ചരിച്ചാണ് കുത്തനെ മറിഞ്ഞത്. ഉള്ളിലുള്ളവര്‍ക്ക് ഗുരുതരമായ പരുക്കുപറ്റി. രണ്ടു സ്ത്രീകള്‍ അപകട സ്ഥലത്ത് തന്നെ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കുപറ്റിയിട്ടുണ്ട്. നാട്ടുകാരും വിവിധ ആംബുലന്‍സുകളും സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പോലീസും ഫയര്‍ഫോഴ്സും ഉടന്‍ തന്നെ എത്തുകയും ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here