കായംകുളത്ത് കെഎസ്‌ആര്‍ടിസി ബസിന് തീ പിടിച്ചു; പൂര്‍ണ്ണമായി കത്തി നശിച്ചു, യാത്രക്കാര്‍ സുരക്ഷിതര്‍

ആലപ്പുഴ: ഓട്ടിക്കൊണ്ടിരിക്കുന്ന കെഎസ്‌ആര്‍ടിസി ബസിനു തീ പിടിച്ചു. കായംകുളം എംഎസ്എം കോളേജിന് സമീപത്തെ ദേശീയപാതയിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. ബസ്‌ പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.

കൊല്ലത്ത് നിന്ന് തൊടുപുഴയ്ക്ക് പോയ കെഎസ്‌ആര്‍ടിസിയാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ നിന്ന് രൂക്ഷഗന്ധം ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ വാഹനം നിര്‍ത്തി യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ബസ്സില്‍ തീ ആളിപ്പടരുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഡ്രൈവര്‍ തക്ക സമയത്ത് ഇടപെട്ടതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. തീ പടരാനുള്ള കാരണം വ്യക്തമല്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top