യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാന്‍ എത്തിയത് അര്‍ധരാത്രി; പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് പരാതി
ആലപ്പുഴ കായംകുളത്ത് അർധരാത്രി പോലീസ് അതിക്രമമെന്ന് പരാതി. യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ റിയാസിനെ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വീടിന്റെ വാതില്‍ പോലീസ് ചവിട്ടിപൊളിച്ചെന്നും കുട്ടികളെയടക്കം ഭയപ്പെടുത്തി എന്നും വീട്ടുകാര്‍ ആരോപിക്കുന്നു.
ദേശീയപാതയിൽ കായംകുളത്ത് ഉയരപ്പാത നിര്‍മിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സമരം നടക്കുന്നുണ്ട്. പോലീസ് അറസ്റ്റിനെത്തിയപ്പോള്‍ സംഘര്‍ഷമുണ്ടായി. പോലീസിനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് റിയാസിനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് വീട്ടിലെത്തിയത്. റിയാസ് ഉൾപ്പടെ രണ്ടു പേര്‍ അറസ്റ്റിലാണ്. സംഭവത്തിൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി കായംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയതായാണ് സൂചന.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here