വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് കാമുകന്റെ സുഹൃത്ത്; ഫ്ലാറ്റില്‍ എത്തിയത് ‘രഹസ്യവിവരം’ അറിയിക്കാന്‍ എന്ന പേരില്‍
തിരുവനന്തപുരം കുളത്തൂരിലെ അപ്പാർട്ട്മെന്‍റിൽ കയറി സിവിൽ സർവീസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പെണ്‍കുട്ടിയുടെ കാമുകന്റെ സുഹൃത്താണ് പീഡിപ്പിച്ചത്. കൂപ്പർ ദീപു എന്ന് വിളിക്കുന്ന ദീപുവിനെയാണ് പോലീസ് തിരയുന്നത്. ഇയാള്‍ കേരളം വിട്ടതായാണ് സൂചന.
കാമുകനെക്കുറിച്ച് രഹസ്യവിവരം നല്‍കാമെന്നാണ് അറിയിച്ചത്. രാത്രി 11 മണിയോടെയാണ് ഇയാള്‍ പെണ്‍കുട്ടി താമസിക്കുന്ന അപ്പാർട്ട്മെന്‍റിൽ എത്തിയത്. പെണ്‍കുട്ടിക്ക് ഒപ്പം മറ്റൊരു പെണ്‍കുട്ടിയും താമസമുണ്ട്. ഈ കുട്ടി ഉറങ്ങിക്കഴിഞ്ഞാണ് ദീപു എത്തിയത്.
ബലം പ്രയോഗിച്ച് മദ്യം കഴിപ്പിച്ചെന്നും ബലാത്സംഗം ചെയ്തെന്നുമാണ് പരാതിയില്‍ പറയുന്നത്. പീഡന ദൃശ്യങ്ങള്‍ ദീപു പകര്‍ത്തിയിട്ടുണ്ടെന്നും പരാതിയിലുണ്ട്. കാമുകന് ഒപ്പം ചെന്നാണ് പെണ്‍കുട്ടി കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here