പതിമൂന്നുകാരിയെ കഴക്കൂട്ടത്ത് നിന്ന് കാണാതായി; അമ്മ ശകാരിച്ചതിൻ്റെ പേരിൽ വീടുവിട്ട് പോയതെന്ന് സംശയം

തിരുവനന്തപുരം കഴക്കൂട്ടത്ത് 13കാരിയെ കാണാതായി. അസം സ്വദേശികളായ മാതാപിതാക്കളുടെ മകൾ തസ്മീത്ത് തംസമിനെയാണ് കാണാതായത്. മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ വൈകീട്ട് കുട്ടിയെ കണ്ടില്ല. ഇതോടെയാണ് പരാതിയുമായി സ്റ്റേഷനില്‍ എത്തിയത്. അസമില്‍ നിന്നും എത്തി കഴക്കൂട്ടത്ത് ജോലി ചെയ്യുന്നവരാണ് കുടുംബം.

സഹോദരങ്ങള്‍ തമ്മില്‍ വീട്ടില്‍ വഴക്കുകൂടിയിരുന്നു. ഈ പ്രശ്നത്തില്‍ അമ്മ കുട്ടിയെ ശാസിച്ചു. ഇതില്‍ വിഷമിച്ചാണ് കുട്ടി ഇറങ്ങിപ്പോയത് എന്നാണ് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞത്. അസമീസ് ഭാഷ മാത്രമേ കുട്ടിക്ക് അറിയുകയുള്ളൂ. കണിയാപുരം ഗേൾസ് ഹൈസ്കൂൾ വിദ്യാർഥിനിയാണ്.

“കുട്ടി എവിടെ ഉണ്ടെന്നതിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബസ് സ്റ്റാന്‍ഡും റെയില്‍വേ സ്റ്റേഷനും കേന്ദ്രീകരിച്ചും കുട്ടി പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലുമെല്ലാം അന്വേഷിക്കുന്നുണ്ട്.”- കഴക്കൂട്ടം പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top