പൈപ്പ് പൊട്ടിയപ്പോള്‍ ട്രാന്‍സ്‌ഫോര്‍മര്‍ റോഡിന് കുറുകെ വീണു; കഴക്കൂട്ടത്ത് വന്‍ ഗതാഗതക്കുരുക്ക്; ഒഴിവായത് വന്‍ അപകടം
തിരുവനന്തപുരം: കഴക്കൂട്ടത്ത് കുടിവെള്ള പൈപ്പ് പൊട്ടിയപ്പോള്‍ മണ്ണ് കുതിര്‍ന്ന് കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മര്‍ റോഡിന് കുറുകെ വീണു. ഇന്ന് രാവിലെയാണ് സംഭവം. ഈ സമയത്ത് റോഡിലൂടെ കടന്നുപോയ കാര്‍ യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ദേശീയപാതാ വികസന പ്രവൃത്തിയുടെ ഭാഗമായി മാറ്റി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മര്‍ പോസ്റ്റുകളാണ് മറിഞ്ഞുവീണത്. ഇതിനെ തുടര്‍ന്ന് കഴക്കൂട്ടം മുതല്‍ പള്ളിപ്പുറം വരെയുള്ള ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.
പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പിലേക്ക് പുതുതായി സ്ഥാപിച്ച പൈപ്പുകള്‍ പൊട്ടിയതാണ് ട്രാന്‍സ്‌ഫോര്‍മര്‍ വീഴാന്‍ കാരണമായത്. പൂഴിമണ്ണിലാണ് സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറാണ് റോഡിലേക്ക് വീണത്.
രൂക്ഷമായ ഗതാഗതക്കുരുക്ക് വന്നതിനാല്‍ ബസുകളും മറ്റും വഴിതിരിച്ചു വിട്ടിട്ടുണ്ട്. ട്രാന്‍സ്‌ഫോര്‍മര്‍ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും റോഡിലെ തടസം നീക്കാന്‍ കെഎസ്ഇബിയോ ദേശീയപാതാ കരാര്‍ കമ്പനിയോ തയ്യാറായില്ലെന്ന പരാതിയുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here