ട്രഷറിയിലെ ലക്ഷങ്ങളുടെ തട്ടിപ്പില്‍ അക്കൗണ്ടന്റ് അറസ്റ്റില്‍; വിജയരാജിനെ പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം കഴക്കൂട്ടം സബ്ട്രഷറിയിലെ ലക്ഷങ്ങളുടെ തട്ടിപ്പില്‍ ആദ്യ അറസ്റ്റ്. പണം തട്ടിയെടുത്ത സംഭവത്തില്‍ സസ്പെന്‍ഷനില്‍ തുടരുന്ന അക്കൗണ്ടന്റ് വിജയരാജിന്റെ അറസ്റ്റ് ആണ് ആദ്യം രേഖപ്പെടുത്തിയത്. അക്കൗണ്ട് ഉടമകള്‍ അറിയാതെ 15 ലക്ഷം തട്ടിയ കേസിലാണ് കുടുങ്ങിയത്.

ട്രഷറി തട്ടിപ്പ് പുറത്തുവന്ന് ഒന്നരയാഴ്ച കഴിഞ്ഞാണ് ആദ്യ അറസ്റ്റിലേക്ക് പോലീസ് നീങ്ങിയത്. നിയമസഭയില്‍ വരെ ട്രഷറി തട്ടിപ്പ് ചര്‍ച്ചയായിരുന്നു. ആറു ജീവനക്കാര്‍ നിലവില്‍ സസ്പെന്‍ഷനില്‍ തുടരുകയാണ്. വിജയരാജിന്റെ മൊഴി പോലീസ് രേഖപ്പെടുത്തുകയാണ്. പണം പിന്‍വലിക്കാതെ കിടന്ന അക്കൗണ്ടില്‍ നിന്നാണ് പണം മോഷ്ടിക്കപ്പെട്ടത്.

ആദ്യം രണ്ടര ലക്ഷം രൂപയുടെ തട്ടിപ്പാണ് വെളിയില്‍ വന്നത്. പിന്നീടാണ് ലക്ഷങ്ങള്‍ ഇങ്ങനെ തട്ടിയെടുക്കപ്പെട്ടതായി വ്യക്തമായത്. ഇതോടെയാണ് ആറുപേരെ സസ്‌പെൻഡ് ചെയ്‌തത്. മൂന്ന് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top