കരിങ്കൊടിപ്പേടിയില്‍ സത്യപ്രതിജ്ഞ നാളെ; കനത്ത സുരക്ഷ; ഗവര്‍ണര്‍ ഇന്ന് ഡല്‍ഹിയില്‍ നിന്നെത്തും

തിരുവനന്തപുരം: പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി.ഗണേഷ് കുമാറും നാളെ വൈകിട്ട് നാലിന് സത്യപ്രതിജ്ഞ ചെയ്യും. ആയിരത്തോളംപേര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്ന പന്തല്‍ രാജ്ഭവനില്‍ സജ്ജമാക്കിയിട്ടുണ്ട്.
ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് വൈകീട്ട് തലസ്ഥാനത്തെത്തും. ചടങ്ങിന് ശേഷം നാളെത്തന്നെ ഗവര്‍ണര്‍ ഡല്‍ഹിയിലേക്ക് പോകും. സര്‍വകലാശാല പ്രശ്നങ്ങളില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് ശക്തമായിരിക്കെ ഒരിടവേളക്ക് ശേഷമാണ് ഗവര്‍ണറും മുഖ്യമന്ത്രിയും ചടങ്ങില്‍ ഒരുമിക്കുന്നത്.
സെനറ്റില്‍ ബിജെപി നോമിനികളെ തിരുകിക്കയറ്റിയെന്നാരോപിച്ച് എസ്എഫ്ഐ ഗവര്‍ണര്‍ക്കെതിരെ സമരമുഖത്താണ്. ഗവര്‍ണര്‍ എത്തുമ്പോഴും മടങ്ങുമ്പോഴും കരിങ്കൊടി പ്രകടനമുണ്ടാകുമോ എന്ന് സംശയമുള്ളതിനാല്‍ ശക്തമായ സുരക്ഷയാണ് ഒരുക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here