ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകും; ഇടതുമുന്നണി തീരുമാനം നടപ്പിലാകും

തിരുവനന്തപുരം: നവകേരള സദസിന് ശേഷം കെ.ബി.ഗണേഷ്കുമാറും (കേരള കോൺഗ്രസ്–ബി) രാമചന്ദ്രൻ കടന്നപ്പള്ളിയും (കോൺഗ്രസ്–എസ്) മന്ത്രിമാരാകും. ഡിസംബർ ഒടുവിലോ ജനുവരി ആദ്യമോ മന്ത്രി സ്ഥാനം നല്‍കാനാണ് സിപിഎം തീരുമാനം.

ഇടതുമുന്നണിയിലെ ഒറ്റക്കക്ഷികള്‍ക്ക് രണ്ടര വര്‍ഷം മന്ത്രി സ്ഥാനം നല്‍കാമെന്ന തീരുമാനം ഇടതുമുന്നണി എടുത്തിരുന്നു. ആ തീരുമാനമാണ് നടപ്പിലാകാന്‍ പോകുന്നത്. ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്) വിനും അഹമ്മദ് ദേവർകോവിലിനും (ഐഎൻഎൽ) പകരമാണ് ഇവര്‍ മന്ത്രിമാരാകുക.

ഈ മാസം 20ന് പിണറായി സര്‍ക്കാര്‍ രണ്ടരവർഷം പൂർത്തിയാക്കും. 18 നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നിയമസഭാമണ്ഡല പര്യടനമായ ‘നവകേരള സദസ്സ്’ കാസർകോട്ട് ആരംഭിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top