ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ നയം അട്ടിമറിക്കുന്നുവെന്ന് സഭയില്‍ ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ നയത്തെ അട്ടിമറിക്കുകയാണെന്ന് നിയമസഭയില്‍ എം.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. പഞ്ചായത്ത് സെക്രട്ടറിമാരെയും എഞ്ചിനീയര്‍മാരെയും എന്താണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി തന്നെ നേരിട്ട് ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

തനത് ഫണ്ട് ശേഖരിക്കാന്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി പറയുന്നു. തന്റെ മണ്ഡലത്തിലെ രണ്ടു കുളങ്ങള്‍ നവീകരിച്ചപ്പോള്‍ ടണ്‍ കണക്കിന് ചെളി വാരി വശങ്ങളില്‍ ഇട്ടെന്നും ഇത് ടെന്‍ഡര്‍ നല്‍കി മറിച്ച് കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും പത്ത് ലക്ഷം രൂപയാണ് ഉദ്യോഗസ്ഥ ലാഘവത്തില്‍ സര്‍ക്കാരിനു നഷ്ടമായത്. തനത് ഫണ്ട് ശേഖരിക്കാന്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി പറയുമ്പോഴും കാര്യങ്ങള്‍ ഇങ്ങനെയാണ് പരിസമാപ്തിയാകുന്നതെന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്.

എഞ്ചിനീയര്‍മാര്‍ക്ക് കിലയില്‍ പരിശീലനം നല്‍കുന്നുണ്ടെന്ന് മറുപടിയായി തദ്ദേശസ്വയം ഭരണ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിമാരെ മൂന്നു മേഖലയായി തിരിച്ച് അവര്‍ക്ക് ഐഎംജിയില്‍ പരിശീലനം നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ നയത്തെ ദുര്‍വ്യാഖ്യാനം ചെയ്ത സംഭവത്തില്‍ പരാതി വന്നതൊക്കെ പരിഹരിച്ചിട്ടുണ്ട്. നിലവിലെ സിസ്റ്റം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top