സുരേഷ് ഗോപിയെ എംപിയാക്കിയത് സിപിഎം-ബിജെപി ഡീല്‍ എന്ന് വേണുഗോപാല്‍; ദിവ്യക്ക് നല്‍കിയത് പ്രത്യേക പരിഗണന

എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായ സിപിഎം നേതാവ് പി.പി.ദിവ്യക്ക് പ്രത്യേക പരിഗണന ലഭിച്ചുവെന്ന് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ദിവ്യയുടെ കീഴടങ്ങല്‍ നാടകം സിപിഎമ്മിനെ കേരളത്തിന് മുന്നില്‍ അപഹാസ്യരാക്കിയെന്നും വേണുഗോപാല്‍ പറഞ്ഞു.
“ജനങ്ങളെ കളിപ്പിക്കുകയാണ് പാര്‍ട്ടിയും മുഖ്യമന്ത്രിയും ചെയ്തത്. ഉപതിരഞ്ഞെടുപ്പില്‍ ഭരണത്തിന് എതിരെയുള്ള ജനവികാരം പ്രതിഫലിക്കും. സിപിഎം ഭരണത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടിയ അവസ്ഥയിലാണ്.”
“കഴിഞ്ഞ പത്തുവര്‍ഷമായി ബിജെപിയുമായി ഡീലിലാണ് സിപിഎം. തൃശൂര്‍ പൂരം കലക്കിയതിന്റെ ഡീലിലാണ് സുരേഷ് ഗോപി എംപിയായത്. പൂരം കലക്കി എന്ന് പറയുന്നത് സിപിഐയാണ്. പൂരം കലങ്ങിയിട്ടില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ബിജെപിയെ സംബന്ധിച്ച് യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വരരുത്. സിപിഎമ്മിനും അത് തന്നെയാണ് വേണ്ടത്. പല സിപിഎം ബൂത്തുകളിലും ഒന്നാം സ്ഥാനത്ത് ബിജെപിയാണ്.”
“ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ ഒന്നും ചര്‍ച്ചയാക്കാതിരിക്കാനാണ് സിപിഎം നോക്കുന്നത്. വിഭാഗീയത ഉണ്ടാക്കുന്ന ബിജെപിയും ഇവിടെയുണ്ട്. അതിനെതിരെയുള്ള പ്രതിരോധം കൂടി ആവശ്യമുണ്ട്. യുഡിഎഫ് ഒത്തൊരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതിന്റെ ഫലം ഉപതിരഞ്ഞെടുപ്പില്‍ ലഭിക്കും.” – വേണുഗോപാല്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here