തന്റെ പേരില്‍ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിച്ചാല്‍ വിവരമറിയും; ചില സിറ്റിങ് എംപിമാർ തോൽക്കുമെന്ന സർവേ റിപ്പോർട്ട് എഐസിസിക്ക് ലഭിച്ചിട്ടില്ല
October 16, 2023 6:04 AM

ആലപ്പുഴ: കേരളത്തിൽ കോൺഗ്രസിന്റെ ചില സിറ്റിങ് എംപിമാർ തോൽക്കുമെന്ന സർവേ റിപ്പോർട്ട് എഐസിസിക്ക് ലഭിച്ചിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍.
സംസ്ഥാനത്തെ കോൺഗ്രസ് എംപിമാരുടെ പ്രവർത്തനത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് വിദഗ്ധൻ സുനിൽ കനഗോലു ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചെന്ന പ്രചാരണം തെറ്റാണെന്നും വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും തന്റെ പേരിൽ ഗ്രൂപ്പുണ്ടാക്കുന്നവർ വിവരമറിയുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here