കെസി വേണുഗോപാലിന് നിർണ്ണായക പദവി; പിഎസി അധ്യക്ഷ സ്ഥാനത്തേക്കുളള ശുപാര്‍ശ സ്പീക്കര്‍ അംഗീകരിച്ചതായി സൂചന

ആലപ്പുഴ എംപിയും കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാലിന് നിര്‍ണ്ണായക പദവിയെന്ന് സൂചന. പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് വേണുഗോപാല്‍ എത്തിയേക്കും. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നല്‍കിയ ശുപാര്‍ശ ലോക്സഭാ സ്പീക്കര്‍ അംഗീകരിച്ചു. ടിആര്‍ ബാലു, ധര്‍മ്മേന്ദ്ര യാദവ്, സൗഗത റോയ് തുടങ്ങിയ പ്രതിപക്ഷ അംഗങ്ങളും സമിതിയില്‍ ഉണ്ടാകും.

പിഎസി അധ്യക്ഷ സ്ഥാനത്ത് എത്തിയ ആദ്യമലയാളി ഡോ. ജോണ്‍ മത്തായി ആയിരുന്നു. പിന്നീട് സിഎം സ്റ്റീഫന്‍, കെവി തോമസ് എന്നീ മലയാളികളും ഈ പദവിയിലെത്തി. ഒരു വര്‍ഷത്തേക്കാണ് അധ്യക്ഷ സ്ഥാനം നല്‍കുന്നത്.

സഭയിലെ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം കൂടിയതോടെയാണ് നിര്‍ണ്ണായക സമിതികളുടെ അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിന് ലഭിച്ചത്. പാര്‍ലമെന്റില്‍ 16 കമ്മറ്റികളാണ് നിലവിലുളളത്. ഇതില്‍ രണ്ട് കമ്മറ്റികളുടെ അധ്യക്ഷ സ്ഥാനവും കൂടുതല്‍ കമ്മറ്റികളില്‍ അംഗത്വവും പ്രതിപക്ഷത്തിന് ലഭിക്കുമെന്നാണ് വിവരം. അതില്‍ ഏറ്റവും നിര്‍ണ്ണായകമായ സ്ഥാനമാണ് പിഎസി അധക്ഷ സ്ഥാനം. നേരത്തെ ആ സ്ഥാനവും രാഹുല്‍ ഗാന്ധി തന്നെ ഏറ്റെടുക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top