സര്‍ക്കാരുമായി സഹകരിക്കില്ല; സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിക്കണം; നിലപാട് കടുപ്പിച്ച് കെസിബിസി

തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ വിമർശിച്ച മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം കടുുപ്പിച്ച് കേരള കത്തോലിക്ക മെത്രാന്‍ സമിതി( കെസിബിസി). പ്രസ്താവന പിന്‍വലിച്ച് വിശദീകരണം നല്‍കുന്നതു വരെ സര്‍ക്കാരുമായി സഹകരിക്കില്ലെന്നാണ് കെസിബിസിയുടെ പ്രഖ്യാപനം.

സജി ചെറിയാന്റേത് ആദരവില്ലാത്ത വാക്കുകളാണെന്ന് കർദിനാൾ ബസേലിയോസ് മാർ ക്ലിമീസ് കാതോലിക്ക ബാവ പ്രതികരിച്ചു. ആര് വിളിച്ചാല്‍ ക്രൈസ്തവ സഭ പോകണം എന്ന് തീരുമാനിക്കുന്നത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളല്ല. ഭരണാധികാരികള്‍ വിളിച്ചാല്‍ ആദരവോടെ പോകുന്നതാണ് കത്തോലിക്ക സഭയുടെ രീതി. അത് തുടരാനാണ് തീരുമാനമെന്നും കാതോലിക്ക ബാവ പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ക്രിസമസ് വിരുന്നിന് വിളിച്ചപ്പോള്‍ ചിലര്‍ക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂരിനെ മറന്നുവെന്നുമായിരുന്നു സജി ചെറിയാന്റെ വിമര്‍ശനം. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സഭാ നേതൃത്വത്തില്‍ നിന്നുമുയരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top