‘മെത്രാൻ അധിക്ഷേപം’ സിപിഎം നിലപാടോ? സജി ചെറിയാനെതിരെ കത്തോലിക്കാ മെത്രാൻ സമിതി

എറണാകുളം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ ബിഷപ്പുമാരെ വിമര്‍ശിച്ച മന്ത്രി സജി ചെറിയാന് മറുപടിയുമായി കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി). മന്ത്രിയുടെ വാക്കുകള്‍ അപക്വവും തരംതാഴ്ന്നതുമാണെന്ന് കെസിബിസി വക്താവും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിന്റെ സാംസ്‌കാരം സാംസ്‌കാരിക മന്ത്രി കാണിക്കണം.

പ്രധാനമന്ത്രിയുടെ ക്ഷണത്തെ ക്രൈസ്തവ നേതൃത്വം സ്വീകരിച്ചത് രാജ്യത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ്. അതിനെ തരംതാണ രാഷ്ട്രീയ കണ്ണുകളോടെ വീക്ഷിക്കുന്നതും അവഹേളിക്കുന്നതിനുള്ള ആയുധമാക്കുന്നതും അപലപനീയമാണ്. ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ ആ സ്ഥാനത്തിനൊത്ത സംസ്‌കാരം കാത്തുസൂക്ഷിക്കണം. മന്ത്രിയുടെ പരാമര്‍ശം സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടാണോയെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

ബി.ജെ.പി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നായിരുന്നു സജി ചെറിയാന്‍ നടത്തിയ പരാമര്‍ശം. മുന്തിരി വൈനും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം ബിഷപ്പുമാര്‍ മറന്നു പോയെന്നും അതേപറ്റി ഒന്നും മിണ്ടാതെ തിരികെ പോരുകയായിരുന്നുവെന്നും സജിചെറിയാന്‍ വിമര്‍ശിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top