ട്രോളന്മാര്‍ക്ക് കീർത്തി സുരേഷിൻ്റെ നന്ദി; സിനിമയില്‍ 10 വര്‍ഷം തികച്ചു; കാരണക്കാർ അച്ഛനും അമ്മയും, പ്രിയനങ്കിളിനും നന്ദിയെന്ന് കീർത്തി

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരം കീര്‍ത്തി സുരേഷ് അഭിനയ ജീവിതത്തില്‍ പത്തുവര്‍ഷം തികച്ചിരിക്കുകയാണ്. കീര്‍ത്തി തന്നെയാണ് ഈ സന്തോഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. രസകരമായൊരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘”സിനിമയില്‍ എത്തിയിട്ട് പത്ത് വര്‍ഷം തികഞ്ഞു. അച്ഛനും അമ്മയ്ക്കുമാണ് ആദ്യം നന്ദി പറയേണ്ടത്. അവരില്ലായിരുന്നുവെങ്കില്‍ എനിക്ക് ഇങ്ങനെ ആരാധകരുടെ മുന്നില്‍ വരാന്‍ കഴിയില്ലായിരുന്നു. സിനിമയില്‍ തുടക്കംകുറിച്ചു തന്ന പ്രിയന്‍ അങ്കിളിനോട് എന്നും കടപ്പാടുണ്ടാകും. ദൈവത്തിനും എന്നെ പിന്തുണച്ച മറ്റെല്ലാവര്‍ക്കും നന്ദി. ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എന്നെ സഹായിച്ച ട്രോളന്മാര്‍ക്കും നന്ദി,” കീര്‍ത്തി സുരേഷ് പറഞ്ഞു.

നടി മേനകയുടെയും ചലച്ചിത്ര നിര്‍മ്മാതാവ് ജി സുരേഷ് കുമാറിന്റെയും മകൾ കീര്‍ത്തി 2002 ല്‍ പുറത്തിറങ്ങിയ കുബേരന്‍ എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് സിനിമയിൽ എത്തിയത്. 2013-ല്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലൂടെ നായികയായി ഹരിശ്രീ കുറിച്ചു. അന്യഭാഷാ ചിത്രങ്ങളിലൂടെയാണ് കീര്‍ത്തി കൂടുതല്‍ ശ്രദ്ധേയയായത്. സഹോദരി രേവതി.

മലയാളത്തില്‍ വളരെ ചുരുക്കം സിനിമകളിലെ കീര്‍ത്തി സുരേഷ് അഭിനയിച്ചിട്ടുള്ളു. 2022ല്‍ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത ‘വാശി’യാണ് കീര്‍ത്തി സുരേഷിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ മലയാളസിനിമ. തമിഴില്‍ ഒട്ടനവധി ഹിറ്റുകളാണ് കീര്‍ത്തി സ്വന്തമാക്കിയിട്ടുള്ളത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാനടി എന്ന തെലുങ്കു ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം വരെ കീര്‍ത്തിയെ തേടിയെത്തി.

ജയം രവി നായകനാകുന്ന സൈറണ്‍ എന്ന തമിഴ് ചിത്രമാണ് കീര്‍ത്തി സുരേഷിന്റേതായി റീലിസിനൊരുങ്ങുന്ന പുതിയ സിനിമ. ഇതില്‍ പോലീസ് വേഷത്തിലാണ് കീര്‍ത്തി എത്തുന്നത്. ആക്ഷന്‍-ഇമോഷണല്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആന്റണി ഭാഗ്യരാജാണ്. സംഗീതം ജി വി പ്രകാശ് കുമാറും ഛായാഗ്രാഹണം സെല്‍വകുമാര്‍ എസ്‌കെയുമാണ്
നിര്‍വഹിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top