ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി മുന്നേറ്റം; കൺസർവേറ്റീവ് ഭരണത്തിന് അവസാനമാകുമെന്ന് സൂചന
ബ്രിട്ടീഷ് തിരഞ്ഞെടുപ്പില്‍ ആദ്യഫല സൂചനകൾ പ്രകാരം പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടി മുന്നേറുന്നു. 650 സീറ്റുകളുള്ള പാർലമെന്റിൽ ലേബർ പാർട്ടി 410 സീറ്റുകൾ നേടുമെന്നാണ് എക്സിറ്റ്പോള്‍ പ്രവചനം. 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തിന് അന്ത്യം കുറിക്കുമെന്നാണ് അഭിപ്രായ വോട്ടെടുപ്പ് പ്രവചിക്കുന്നത്. നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിന്റെ പാർട്ടി വൻ തോൽവി നേരിടുമെന്നാണ് സൂചനകള്‍.
ലേബർ പാർട്ടി 484 സീറ്റ് നേടുമെന്ന് പ്രവചനമുണ്ട്. 1997ൽ ടോണി ബ്ലയറിന്റെ കീഴിലുള്ള ലേബര്‍ പാര്‍ട്ടി 418 സീറ്റാണ് സ്വന്തമാക്കിയത്. ഇതിലും വലിയ വിജയമാണ് പ്രധാനമന്ത്രി ആകുമെന്ന് കരുതുന്ന സ്റ്റാമറിനെ കാത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കൺസർവേറ്റീവ് പാർട്ടി വന്‍ പരാജയത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് സൂചന.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here