ഓപ്പറേഷൻ ചൂലുമായി മോദി നടക്കുന്നത് എഎപിയെ ഭയന്ന്; ആരെയും ജയിലിലടക്കാൻ പ്രധാനമന്ത്രിക്ക് കഴിയും; ഒരു കേജ്‌രിവാൾ പോയാൽ ആയിരം കേജ്‌രിവാൾ വരുമെന്നും ഡൽഹി മുഖ്യമന്ത്രി

ഡൽഹി : ആം ആദ്മി പാർട്ടിയെ ബിജെപി ഭീഷണിയായി കാണുന്നതു കൊണ്ടാണ് ഓപ്പറേഷൻ ചൂലുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. എഎപിയെ തകർക്കാനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രിക്ക് ആരെയും ജയിലിലടയ്ക്കാൻ കഴിയും. ഒരു കേജ്‌രിവാളിനെ ജയിലിൽ അടച്ചാൽ ആയിരം കേജ്‌രിവൾ വരും. മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതുകൊണ്ടെന്നും പാർട്ടിയെ തകർക്കാൻ കഴിയില്ലെന്നും കേജ്‌രിവാൾ പറഞ്ഞു. പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ബിജെപി ആസ്ഥാനത്തേക്ക് എഎപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേജ്‌രിവാളിൻ്റെ നേതൃത്തിൽ നടന്ന പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. മാർച്ചിന് മുന്നോടിയായി ഡൽഹിയിൽ 144 പ്രഖ്യാപിച്ചിരുന്നു. ഐടിഒയിലെ മെട്രോ സ്റ്റേഷനുകൾ അടച്ചു. സുരക്ഷയ്ക്കായി കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്.

മാർച്ച് പോലീസ് തടഞ്ഞതിന് പിന്നാലെ പോലീസും ആം ആദ്മി പ്രവർത്തകരും തമ്മിൽ ചെറിയ സംഘർഷം ഉണ്ടായി. കേജ്‌രിവാൾ സംസാരിക്കുന്നതിനിടെ സദസ്സിൽ നിന്നും അദ്ദേഹത്തിന് എതിരെ പ്രതിഷേധമുണ്ടായി. പ്രതിഷേധിച്ചയാളെ എഎപി പ്രവർത്തകർ കയ്യേറ്റം ചെയ്യുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top