ജയിലിലും കേജ്‌രിവാൾ മുഖ്യമന്ത്രിയായി തുടരും; രാജിവയ്ക്കില്ലെന്ന് നിർണായക തീരുമാനം; ഹർജിയിൽ സുപ്രീംകോടതി രാത്രി തന്നെ വാദം കേൾക്കുമെന്ന് പ്രതീക്ഷ

ഡൽഹി: അറസ്റ്റിലായാൽ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന് ഒരു നിയമവുമില്ലെന്ന് ആംആദ്മി നേതാവും കേജ്‌രിവാൾ മന്ത്രിസഭയിൽ അംഗവുമായ അതിഷി സിങ്. അരവിന്ദ് കേജ്‌രിവാളാണ് ഡൽഹിയുടെ മുഖ്യമന്ത്രി, ഇനിയും അങ്ങനെ തന്നെ തുടരും. വേണ്ടിവന്നാൽ ജയിലിൽ നിന്ന് ഭരിക്കുമെന്നും അറസ്റ്റ് വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ അതിഷി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഇഡി നടപിക്കെതിരെ എഎപി സുപ്രീംകോടതിയെ സമീപിച്ചു. രാത്രി തന്നെ വാദം കേൾക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് ആം ആദ്മി പാര്‍ട്ടി വിമർശിച്ചു. മദ്യനയ അഴിമതിക്കേസിലാണ് അറസ്റ്റെങ്കിലും നേതാക്കളിൽ ആരുടെയെങ്കിലും പക്കൽ നിന്ന് ഒരുതുകയും പിടികൂടാൻ ഇഡിക്ക് കഴിഞ്ഞിട്ടില്ല. അറസ്റ്റ് കൊണ്ട് സർക്കാരിനെയോ പാർട്ടിയെയോ തളർത്താൻ ബിജപിക്ക് കഴിയില്ലെന്നും നേതാക്കൾ പ്രസ്താവിച്ചു.

അറസ്റ്റിനെതിരെ സംരക്ഷണം തേടി അരവിന്ദ് കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ തീരുമാനം എടുക്കാതെ ഹൈക്കോടതി മാറ്റിവച്ചതിന് തൊട്ടുപിന്നാലെയാണ് ഇഡി സംഘം മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയത്. ഒരു മണിക്കൂറോളം ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് പിന്നാലെ ഡൽഹിയിലുടനീളം പ്രതിഷേധം വ്യാപിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top