അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ച് കേജ്‌രിവാള്‍; ഉടന്‍ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കണം; ഞായറാഴ്ചയ്ക്കകം അടിയന്തരമായി വാദം കേള്‍ക്കണമെന്നും ആവശ്യം
March 23, 2024 7:14 PM
ഡല്‍ഹി : മദ്യ നയ അഴിമതി കേസിലെ ഇഡി അറസ്റ്റിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് അരവിന്ദ് കേജ്‌രിവാള്‍. ഇഡി കസ്റ്റഡിയില്‍ വിട്ട കോടതി നടപടിയേയും കേജ്‌രിവാള്‍ ചോദ്യം ചെയ്തിട്ടുണ്ട്.
കേസില്‍ ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവിടണം. ഞായറാഴ്ചയ്ക്കകം അടിയന്തരമായി ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും അവസാന നിമിഷം ഹർജി പിന്‍വലിക്കുകയായിരുന്നു. കേജ്‌രിവാളിന്റെ അറസ്റ്റില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം ഇപ്പോഴും ഡല്‍ഹിയില്‍ തുടരുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here