കേജ്‌രിവാളിന്റെ കസ്റ്റഡി മെയ് 7 വരെ നീട്ടി; ബിആര്‍എസ് നേതാവ് കവിതയുടെ കസ്റ്റഡിയും നീട്ടി ഡല്‍ഹി റൗസ് അവന്യൂ കോടതി
ഡല്‍ഹി : മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കേജ്‌രിവാളിന്റെ ജുഡ്യൂഷ്യല്‍ കസ്റ്റഡി നീട്ടി. മെയ് 7 വരെയാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്. ബിആര്‍എസ് നേതാവ് കെ കവിതയുടെ കസ്റ്റഡിയും നീട്ടിയിട്ടുണ്ട്. ഡല്‍ഹി റൗസ് അവന്യൂ കോടതി പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് 14 ദിവസത്തേക്ക് കസ്റ്റഡി നീട്ടി ഉത്തരവിട്ടിരിക്കുന്നത്. ഇരുവരുടേയും റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. തീഹാര്‍ ജയില്‍ കഴിയുന്ന ഇരുനേതാക്കളേയും മെയ് 7 ന് കോടതിയില്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മാര്‍ച്ച് 21 നാണ് ഡല്‍ഹി മുഖ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്. ജയിലില്‍ കഴിയുന്ന കേജ്‌രിവാളിന്റെ ആരോഗ്യനില പരിശോധിക്കാന്‍ എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘത്തെ രൂപീകരിക്കാന്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി ഉത്തരവിട്ടിരുന്നു. സ്ഥിരമായി ചികിത്സിക്കുന്ന ഡോക്ടറെ വീഡിയോ കോണ്‍ഫറന്‍സിലൂടെ കാണാന്‍ അനുവദിക്കണമെന്ന കേജ്‌രിവാളിന്റെ ഹര്‍ജി തളളിയാണ് കോടതി ഇക്കാര്യം ഉത്തരവിട്ടത്. 32 ദിവസത്തെ കസ്റ്റഡിക്കിടയില്‍ കേജ്‌രിവാളിന് ഇന്ന് ഇന്‍സുലിന്‍ നല്‍കുകയും ചെയ്തിരുന്നു. പഞ്ചസാരയുടെ അളവ് വലിയ തോതില്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഇന്‍സുലിന്‍ നല്‍കാന്‍ അധികൃതര്‍ തയാറായത്. അവസാന പരിശോധനയില്‍ 320 ആയിരുന്നു രക്തത്തിലെ പഞ്ചസാരയുടെ അളവ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here