‘രാജ്യതലസ്ഥാനത്ത് പ്രതിഷേധം നടത്തിയ അഭയാർത്ഥികളെ ജയിലിൽ അടയ്ക്കണം’; ബിജെപി കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന് അരവിന്ദ് കേജ്‌രിവാൾ

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആം ആദ്മി പാർട്ടിയും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷി നേതാക്കൾ നടത്തിയ പ്രസ്താവനക്കെതിരെ പ്രതിഷേധിച്ച അഭയാർത്ഥികളെ ജയിലിൽ അടയ്ക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഇന്ന് രാവിലെയാണ് ഒരു സംഘം അഭയാർത്ഥികൾ അരവിന്ദ് കേജ്‌രിവാളിന്റെ വീടിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്. അരവിന്ദ് കേജ്‌രിവാൾ മാപ്പ് പറയണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

“ഡൽഹിയിലെ ജനങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയായ ഞാൻ മാപ്പുപറയണമെന്ന് ആവശ്യപ്പെടാൻ അഭയാർത്ഥികൾക്ക് എങ്ങനെ ധൈര്യം വന്നു. നമ്മുടെ രാജ്യത്ത് നുഴഞ്ഞുകയറി നമ്മുടെ നിയമസംവിധാനത്തെ തകർക്കുന്ന ഇവരെ ജയിലിൽ അടയ്ക്കണം”; അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. സിഎഎ നടപ്പാക്കിയാൽ പാക്കിസ്ഥാനികളെയും ബംഗ്ലാദേശികളെയും അഫ്ഗാനിസ്ഥാനികളെയും കൊണ്ട് രാജ്യം നിറയും. അഭയാർത്ഥികളെ വോട്ട് ബാങ്കായി ഉപയോഗിച്ച് രാജ്യത്ത് കലാപം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top