മദ്യനയ കേസില്‍ കേജ്‌രിവാൾ ഇന്ന് ഇഡിക്ക് മുന്നിൽ; അറസ്റ്റ് ഭയന്ന് എഎപി

ഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) മുന്നിൽ ഹാജരാകും. അദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹങ്ങളുള്ളതിനാൽ ആം ആദ്മി പാര്‍ട്ടിക്ക് ഇഡി നീക്കം നിർണായകമാണ്. അറസ്റ്റ് പ്രതീക്ഷിച്ചുതന്നെ പാർട്ടി അണിയറയിൽ കരുനീക്കങ്ങൾ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

മനീഷ് സിസോദിയ ജയിലിലായതിനാല്‍ പാര്‍ട്ടിയില്‍ രണ്ടാമനില്ലാത്ത അവസ്ഥയാണ്. കേജ്‌രിവാൾ അറസ്റ്റിലായാല്‍ സർക്കാരിലും പാർട്ടിയിലുമുള്ള ഏകോപനം തലവേദനയാകും. വകുപ്പുകളുടെ ചുമതലയില്ലാത്തതിനാൽ മുഖ്യമന്ത്രിയുടെ അസാന്നിധ്യം ഭരണത്തെ പ്രത്യക്ഷത്തിൽ ബാധിച്ചേക്കില്ല.

തിരഞ്ഞെടുപ്പിലെ പരാജയഭീതിയിൽ ‘ഇന്ത്യ’ പ്രതിപക്ഷ നേതാക്കളെ ബി.ജെ.പി. വേട്ടയാടുകയാണെന്ന് എഎപി ആരോപിച്ചിട്ടുണ്ട്. മദ്യനയ കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് കേജ്‌രിവാളിനെ ഇഡി ചോദ്യംചെയ്യാൻ വിളിക്കുന്നത്. ഇതേ കേസിൽ കഴിഞ്ഞ ഏപ്രിലിൽ സിബിഐ അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top