ജയിലിന് അകത്തായാലും പുറത്തായാലും ജനങ്ങളോടൊപ്പം; പോരാട്ടം തുടരും; വാഗ്ദാനങ്ങള്‍ പാലിക്കും; കേജ്‌രിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ സുനിത
ഡല്‍ഹി : പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ജയിലിനുള്ളില്‍ നിന്നും സന്ദേശം നല്‍കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ജയിലിനകത്തായാലും പുറത്തായാലും ജനങ്ങളെ സേവിക്കും. തന്റെ ജീവനും ശരീരവും നാടിനു വേണ്ടി സമര്‍പ്പിച്ചതാണ്. ഇതുവരെയുള്ള ജീവിതം പോരാട്ടങ്ങളുടേതായിരുന്നു. തുടര്‍ന്നുളള ജീവിതവും അങ്ങനെ തന്നെയാകും. ഈ അറസ്റ്റ് കൊണ്ടൊന്നും തളര്‍ത്താന്‍ കഴിയില്ല. നാടിനു വേണ്ടി പോരാടും. രാജ്യത്തിന്റെ പതനം ആഗ്രഹിക്കുന്ന ശക്തികളെ ഒരുമിച്ച് എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും കേജ്‌രിവാള്‍ സന്ദേശത്തില്‍ പറഞ്ഞു.
അരവിന്ദ് കേജ്‌രിവാള്‍ ജയിലായതു കൊണ്ട് ഡല്‍ഹി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്ന ഒരു സഹായവും മുടങ്ങില്ല. ജയിലില്‍ നിന്നും ഉടന്‍ പുറത്തുവരും. ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനവും പാലിക്കും. പ്രാര്‍ത്ഥനയില്‍ തന്നെക്കൂടി ഉള്‍പ്പെടുത്തണമെന്നും കേജ്‌രിവാള്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നോട്ട് പോകരുതെന്ന് പ്രവര്‍ത്തകരോടും കേജ്‌രിവാള്‍ ആവശ്യപ്പെട്ടു. തന്നെ ജയിലിലടച്ചതിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകരോട് വൈരാഗ്യം പുലര്‍ത്തരുതെന്നും അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിത കേജ്‌രിവാളാണ് സന്ദേശം വായിച്ചത്. മദ്യനയ അഴിമതി കേസില്‍ കോടതി കസ്റ്റഡിയില്‍ വിട്ട അരവിന്ദ് കേജ്‌രിവാളിനെ ഇഡി ചോദ്യം ചെയ്യുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here