കേജ്‌രിവാള്‍ ജയിലില്‍ നിന്ന് ഡൽഹി ഭരിക്കും; പാര്‍ട്ടിയേയും നയിക്കും; അറസ്റ്റിനെതിരെ കോടതിയെ സമീപിക്കാന്‍ ഇന്‍ഡ്യ മുന്നണി

ഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കേജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. ജയിലില്‍ കിടന്ന് ഭരണം നിര്‍വഹിക്കുമെന്നാണ് ആം ആദ്മി പാര്‍ട്ടി അറിയിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ സ്ഥാനവും ഒഴിയില്ല. രാഷ്ട്രീയ വേട്ടയാടലിന് ഇരയായതു കൊണ്ട് കണ്‍വീനര്‍ സ്ഥാനം ഒഴിയേണ്ടെന്നാണ് തീരുമാനം. ഭരണനിര്‍വ്വഹണ ചുമതല മന്ത്രിമാരില്‍ ആര്‍ക്കെങ്കിലും നല്‍കാനാണ് നീക്കം. ഇക്കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകും. ഇഡി കേസും അറസ്റ്റുമെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനാണ് എഎപി ശ്രമം. ഇതിനായി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിതയെ രംഗത്തിറക്കാനും നീക്കം നടക്കുന്നുണ്ട്.

കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ഇന്‍ഡ്യ മുന്നണി കോടതിയെ സമീപിക്കും. തിരഞ്ഞെടുപ്പ് സമയത്തെ അറസ്റ്റ് രാഷ്ട്രീയ നേട്ടത്തിന് വേണ്ടായാണെന്ന് ആരോപിച്ചാണ് കോടതിയെ സമീപിക്കുക. ഇഡി നീക്കത്തിനെതിരെ ഈ മാസം 30 ഡല്‍ഹിയില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ റാലിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ അരവിന്ദ് കേജ്രിവാളിന് ഡല്‍ഹി പിഎംഎല്‍എ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഏഴ് ദിവസം ഇഡി കസ്റ്റഡിയില്‍ വിട്ട കേജ്രിവാളിനെ വിശദമായി ചോദ്യ ം ചെയ്യുകയാണ് അന്വേഷണ ഏജന്‍സി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top