പോക്സോ കേസില്‍ അറസ്റ്റിലായ ദമ്പതികള്‍ റിമാന്‍ഡില്‍; പെണ്‍കുട്ടി നേരിട്ടത് നിരന്തര ലൈംഗിക ചൂഷണം

കൽപറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബ്ലാക്മെയിൽ ചെയ്ത് നിരന്തരം പീഡിപ്പിച്ച കേസിൽ ദമ്പതികളടക്കം മൂന്നുപേർ അറസ്റ്റിലായി. വൈകിട്ടോടെ ഇവരെ റിമാൻഡ് ചെയ്തു. പൂതാടി കോട്ടവയൽ സ്വദേശി പ്രചിത്തൻ (45), ഭാര്യ സുജ്ഞാന (38) എന്നിവരെ മാനന്തവാടി ജില്ലാ ജയിലിലേക്കാണ് മാറ്റിയത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഭര്‍ത്താവിന് ഒത്താശ ചെയ്തപ്പോഴാണ് സുജ്ഞാന കുടുങ്ങിയത്. ദമ്പതികളുമായി അടുപ്പമുണ്ടായിരുന്ന സുരേഷ് (59) ഇതേ കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലാണ്.

പെണ്‍കുട്ടിയുടെ വീട്ടിലെ സാഹചര്യം മനസിലാക്കിയാണ് ദമ്പതികള്‍ പെണ്‍കുട്ടിയുമായി അടുത്തത്. ഈ അടുപ്പമാണ് നിരന്തര ലൈംഗിക ചൂഷണത്തിന് വഴിവെച്ചത്. 2020 മുതല്‍ പ്രചിത്തന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നുണ്ട്. ഇവരുമായി അടുപ്പമുള്ള സുരേഷും സാഹചര്യം മുതലെടുത്ത്‌ പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി. കുട്ടിയുടെ അമ്മ വിഷാദരോഗിയാണ്. അതുകൊണ്ട് പെണ്‍കുട്ടി വീട്ടുകാരില്‍ നിന്നും പീഡനവിവരം മറച്ചുവെച്ചു.

ഇതേസമയം പെണ്‍കുട്ടി മറ്റൊരു പ്രണയബന്ധത്തിലകപ്പെട്ടു. ഈ ബന്ധം നാട്ടില്‍ പാട്ടാക്കുമെന്ന് പറഞ്ഞ് ദമ്പതികള്‍ ഭീഷണിപ്പെടുത്തി. കുട്ടിയുടെ നഗ്ന ഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്നുള്ള ഭീഷണിയും മുഴക്കി. ഇതോടെ വിവരം പുറത്തറിഞ്ഞു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. സുരേഷ് ആദ്യമേ അറസ്റ്റിലായി. ഒളിവിലായിരുന്ന ദമ്പതികൾ ഇന്ന് കേണിച്ചിറ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top