നിയമസഭ ഇന്ന് വീണ്ടും സമ്മേളിക്കും; സിപിഐ അതൃപ്തി പ്രകടമായേക്കും
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ബജറ്റിൻമേലുള്ള പൊതുചർച്ചയാണ് 15 വരെ നടക്കുക. ഭക്ഷ്യം, റവന്യൂ, മൃഗസംരക്ഷണം എന്നീ വകുപ്പുകളെ ബജറ്റിൽ തഴഞ്ഞതിനാൽ സിപിഐ മുറുമുറുപ്പ് സഭയില്‍ പ്രകടമാകുമോ എന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പരസ്യപ്രതികരണം പാടില്ലെന്ന് പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ടെങ്കിലും അതൃപ്തി പ്രകടമായേക്കും.
വന്യജീവി ആക്രമണം അടിയന്തര പ്രമേയമായി അവതരിപ്പിക്കാനാണു സാധ്യത. കെപിസിസി പ്രതിഷേധമായ സമരാഗ്നി നടക്കുന്നതിനാല്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കോഴിക്കോട് നിന്നും എത്തി ഉടന്‍ തന്നെ മടങ്ങിയേക്കും. സമ്പൂർണ ബജറ്റ് അടുത്ത സാമ്പത്തിക വർഷമാണ് പാസാക്കുക. നാല് മാസത്തെ ചെലവുകൾക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കിയാകും സഭ പിരിയുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here