നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; സഭ സമ്മേളിക്കുക ജൂലൈ 11വരെ മാത്രം
June 25, 2024 2:40 PM

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനം. ജൂലൈ 25 വരെയുള്ള സമ്മേളനം ജൂലൈ 11വരെയാക്കി മാറ്റി. നിയമസഭാ കാര്യോപദേശക സമിതിയുടെതാണ് തീരുമാനം.
നിശ്ചയിച്ച ബില്ലുകള്‍ 11ന് ഉള്ളില്‍ തന്നെ തീര്‍ക്കാന്‍ സാധിക്കും. ധനാഭ്യര്‍ത്ഥനകളും ഇതോടൊപ്പം തന്നെ പൂര്‍ത്തിയാക്കും. ഇതെല്ലാം പരിഗണിച്ചാണ് തീരുമാനം വന്നത്. ധനാഭ്യർഥന ചർച്ചകളും ബജറ്റുമായി ബന്ധപ്പെട്ട നടപടികളുമാണ് ഇപ്പോള്‍ സഭയില്‍ പുരോഗമിക്കുന്നത്.
ജൂൺ 10നാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. സഭാ സമ്മേളനത്തിനിടയില്‍ പ്രഖ്യാപനം വന്നാലും സമ്മേളനം വെട്ടിച്ചുരുക്കേണ്ടി വരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here