നിയമസഭാ കയ്യാങ്കളി കേസ്: മുൻ കോൺഗ്രസ് എംഎൽഎമാർക്കെതിരെ പ്രത്യേക കേസെടുക്കാൻ നിയമോപദേശം
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ മുൻ കോൺഗ്രസ് എംഎൽഎമാർക്കെതിരെ പ്രത്യേക കേസെടുക്കാൻ നിർദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിർദേശ പ്രകാരമാണ് നടപടി. എം എ വാഹിദ്, ശിവദാസൻ നായർ എന്നിവർ ഉൾപ്പെടെ പുതിയ കേസിൽ പ്രതികളാകും .
ക്രൈംബ്രാഞ്ച് ഡിജിപിക്കാണ് കേസ് എടുക്കാൻ നിർദേശം നൽകിയിരിക്കുന്നത്. മ്യൂസിയം പോലീസിനാണ് ചുമതല. ഇടതുപക്ഷത്തെ വനിതാ എംഎൽഎമാരെ തടഞ്ഞുവച്ച് കയ്യേറ്റം ചെയ്‌തെന്നാണ് കേസ്. പുതിയ കേസിന്റെ കാര്യം ഈ മാസം 21ന് ക്രൈം ബ്രാഞ്ച് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെ അറിയിക്കും. നിയമസഭാ കയ്യാങ്കളി കേസിൽ കോൺഗ്രസ് എംഎൽഎമാരെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം നേരത്തെ ക്രൈംബ്രാഞ്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. ഇതിൽ നിയമോപദേശം തേടിയപ്പോഴാണ് പുതിയ കേസ് എടുക്കാൻ ശുപാർശ ചെയ്തത്.
തുടരന്വേഷണ റിപ്പോർട്ട് ആയതിനാലാണ് പുതിയ പ്രതികളെ ചേർക്കണ്ടെന്ന് നിർദേശിച്ചത്. 2015 മാർച്ച് 13ന് കെ എം മാണിയുടെ ബഡ്‌ജറ്റ് അവതരണത്തിനിടെയാണ് നിയമസഭയിൽ ഈ സംഭവങ്ങൾ അരങ്ങേറിയത്. 2.26 ലക്ഷം രൂപയുടെ പൊതുമുതലും നശിപ്പിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here