സാമ്പത്തിക പ്രതിസന്ധി നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തര പ്രമേയം കൊണ്ട് വന്ന പ്രതിപക്ഷത്തിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി നിയമസഭ ചര്‍ച്ച ചെയ്യും. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കി. വിഷയം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഉച്ചക്ക് ഒരു മണി മുതൽ രണ്ട് മണിക്കൂര്‍ സഭ നിർത്തിവച്ച് ചർച്ച ചെയ്യും.
സാമ്പത്തിക പ്രതിസന്ധി ചർച്ചക്ക് കൊണ്ടുവന്നതിന് പ്രതിപക്ഷത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചു. റോജി എം ജോൺ എംഎൽഎയാണ് നോട്ടീസ് നല്‍കിയത്. നോട്ടീസില്‍ കേന്ദ്രത്തെ വിമർശിച്ചതിൽ മുഖ്യമന്ത്രി പ്രതിപക്ഷത്തെ അഭിനന്ദിച്ചു. ഈ നിയമസഭാ സമ്മേളനത്തിലെ ആദ്യ അടിയന്തര പ്രമേയ ചർച്ചയാണ് ഇന്ന് നടക്കുന്നത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തുമാകും പ്രതിപക്ഷം ഉയര്‍ത്തികാട്ടുക. അതേസമയം നികുതി വിഹിതം വെട്ടിക്കുറച്ചതില്‍ കേന്ദ്രത്തെ വിമര്‍ശിക്കാനുള്ള അവസരമായിട്ടായിരിക്കും സര്‍ക്കാര്‍ ചര്‍ച്ചയെ എടുക്കുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here