കേരളാ ബാങ്കിലെ പണയ സ്വർണ മോഷണത്തിൽ മുൻ ഏരിയ മാനേജർ അറസ്റ്റിൽ; നാല് ശാഖകളിൽ നിന്ന് കവർന്നത് 43 പവൻ

ചേർത്തല: കേരളാ ബാങ്കിൽ പണയംവച്ച സ്വർണം മോഷണംപോയ സംഭവത്തിൽ മുൻ ഏരിയ മാനേജർ മീര മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പണയ സ്വർണം പരിശോധിക്കാനുള്ള ചുമതല മീരയ്ക്കായിരുന്നു. നാല് ശാഖകളിൽ നിന്നായി 335.08 ഗ്രാം സ്വർണമാണ് മോഷണം പോയെന്നാണ് പോലീസിന്റെ റിപ്പോർട്ട്. ഒളിവിൽ കഴിഞ്ഞിരുന്ന മീരയെ പട്ടണക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്.

ചേർത്തലയിലെ രണ്ടും, പട്ടണക്കാട്, അർത്തുങ്കൽ എന്നീ ശാഖകളിൽ നിന്നുമാണ് പണയ സ്വർണം മോഷണം പോയത്. ഈ ശാഖകളിലെ മാനേജർമാരാണ് പരാതി നൽകിയത്. ഇതിനെത്തുടർന്ന് കഴിഞ്ഞ വർഷം ജൂണിൽ മീരയെ സസ്‌പെൻഡ് ചെയ്തിരുന്നു. ചേർത്തല നടക്കാവ് ശാഖയിൽ നിന്നാണ് ഏറ്റുവുമധികം സ്വർണം നഷ്ടമായത്, 171.300 ഗ്രാം. പട്ടണക്കാട് നിന്നും 102.300 ഗ്രാമും ചേർത്തല പ്രധാന ശാഖയിൽ നിന്ന് 55.480 ഗ്രാമും നഷ്ടമായി. അർത്തുങ്കൽ നിന്ന് ആറു ഗ്രാമാണ് നഷ്ടമായത്. ചേർത്തല, പട്ടണക്കാട്, അർത്തുങ്കൽ എന്നീ സ്റ്റേഷനുകളിലായി ആറ് പരാതികളാണ് ഇവർക്കെതിരെ നിലവിലുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top