വയനാട് ചൂരല്‍മലയിലെ വായ്പകള്‍ എഴുതിത്തള്ളി കേരള ബാങ്ക്; ദുരന്തബാധിതര്‍ക്ക് ആശ്വാസം

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി കേരള ബാങ്ക്. ദുരന്തത്തിന് ഇരയായവരുടെ വായപകള്‍ എഴുതിതളളാന്‍ ബാങ്ക് തീരുമാനിച്ചു. കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പകളാണ് ഒഴിവാക്കുന്നത്. മരണപ്പെട്ടവരുടേയും ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടേയും മുഴുവന്‍ വായ്പകളും എഴുതി തള്ളും. ബാങ്ക് ഭരണസമിതി യോഗമാണ് ഈ തീരുമാനമെടുത്തത്.

വായ്പകളുടെ പേരില്‍ ദുരന്ത ബാധിതരെ ചില സ്വകാര്യ സ്ഥപനങ്ങള്‍ ബുദ്ധിമുട്ടിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ആശ്വാസകരമായ പ്രഖ്യാപനം കേരള ബാങ്കിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. നേരത്തെ 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബാങ്ക് നല്‍കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top