കുടിയൻമാരെ പിഴിഞ്ഞ്, മദ്യകമ്പനികളെ ചേർത്തുപിടിച്ച് സർക്കാർ; ഒറ്റയടിക്ക് കൂട്ടിയത് 341 ബ്രാൻഡുകളുടെ വില

മദ്യകമ്പനികളുടെ ആവശ്യത്തിന് വഴങ്ങി സർക്കാർ. കേരളത്തിൽ ഇന്ന് മുതൽ മദ്യവില കൂടും. സ്പി​രി​റ്റ് വി​ല വ​ർ​ധി​പ്പി​ച്ച​തി​നാ​ൽ മദ്യവില കൂട്ടണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. 62 കമ്പനികളുടെ 341 ബ്രാൻഡുകൾക്കാണ് വില കൂടുന്നത്. പു​തു​ക്കി​യ വി​ലവി​വ​ര​പ്പ​ട്ടി​ക ബെ​വ്കോ പു​റ​ത്തി​റ​ക്കി.

പത്ത് രൂപ മുതൽ അമ്പത് രൂപ വരെയാണ് വിവിധ ബ്രാൻഡുകൾക്ക് കൂടുന്നത്. മദ്യത്തിൻ്റെ ഉൽപാദനത്തിന് ചെലവ് കൂടിയെന്ന മദ്യക്കമ്പനികളുടെ ആവശ്യം ന്യായമാണെന്ന് അംഗീകരിച്ചു കൊണ്ടാണ്ട് വർദ്ധനവിന് സർക്കാർ പച്ചക്കൊടി നൽകിയത്. കമ്പനികളുടെ ആവശ്യം കണക്കിലെടുത്തും അവരുമായി ചർച്ച നടത്തിയുമാണ് പുതിയ വില നിശ്ചയിച്ചതെന്ന് ബെവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.

2023ലാണ് ഇതിന് മുമ്പ് കേരളത്തിൽ മദ്യവില കൂട്ടിയത്. 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും 1000ത്തിന് മുകളില്‍ 40 രൂപയുമാണ്‌ വർധിപ്പിച്ചത്. 2022 നവംബറിൽ മദ്യത്തിന്റെ വിൽപന നികുതി നാല് ശതമാനം വർധിപ്പിച്ചിരുന്നു. 2023–24ലെ ബജറ്റിൽ സെസും ഏർപ്പെടുത്തിയിരുന്നു. ഇതോടെ മദ്യവില കുത്തനെ ഉയര്‍ന്നിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് മദ്യ കമ്പനികൾക്ക് വേണ്ടി വീണ്ടും വില വർധിപ്പിച്ചിരിക്കുന്നത്.

സർക്കാരും മദ്യകമ്പനികളും തമ്മിലുള്ള തമ്മിലുള്ള റേറ്റ് കോൺട്രാക്ട് അനുസരിച്ചാണ് സാധാരണ കേരളത്തിൽ മദ്യവില നിശ്ചയിക്കുന്നത്. ഓരോ വർഷവും വില കൂട്ടണമെന്ന് കമ്പനികൾ ആവശ്യപ്പെടാറുണ്ട്. ചില വർഷങ്ങളിൽ സർക്കാർ അത് അംഗീകരിച്ച് നൽകുകയാണ് പതിവ്. എന്നാൽ ചുരുക്കം ചില ബ്രാൻഡുൾ നിലവിൽ വില കുറച്ചിട്ടുമുണ്ട്. ഇതിൻ്റെ ഭാഗമായി കുറയാറുമുണ്ട്. പഴയ വിലയിൽ തന്നെ തുടരുന്ന ചില ബ്രാൻഡുകളുമുണ്ടെന്ന് ബെവ്കോ അധികൃതകർ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top