നയംമാറ്റം മുന്നണിയില്‍ ചര്‍ച്ച ചെയ്തില്ല; ഇടതുപാര്‍ട്ടികളില്‍ അമ്പരപ്പ്; സിപിഎം കേന്ദ്ര നേതൃത്വവും ഇടപെട്ടേക്കും

തിരുവനന്തപുരം: വിദേശ സര്‍വകലാശാലകളെ സ്വാഗതം ചെയ്യുന്ന നയംമാറ്റവും ബജറ്റ് പ്രഖ്യാപനവുമൊക്കെ ഇടതുമുന്നണി ഘടകകക്ഷികള്‍ അറിഞ്ഞത് ബജറ്റ് പ്രഖ്യാപനത്തിന് ശേഷം. ഇത് മുന്നണിയില്‍ മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്. സർക്കാർ നിയന്ത്രണവും മറ്റ് നൂലാമാലകളും ഒഴിവാക്കി വ്യവസായം സുഗമമാക്കുന്നതാണ് ചൈനീസ് മാതൃക. വിദേശ സര്‍വ്വകലാശാലകളെ സ്വാഗതം ചെയ്യുന്നത് മുന്‍പ് തന്നെ ഇടതുമുന്നണി എതിര്‍ത്ത കാര്യവുമാണ്.

നയംമാറ്റമുണ്ടാകുമ്പോള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്താണ് പ്രഖ്യാപനം നടത്തുക. ഇക്കുറി സിപിഎം അതിനൊന്നും മിനക്കെട്ടില്ല. വിദേശ സര്‍വകലാശാല കേരളത്തില്‍ വരുന്നതിനെ സിപിഐ അനുകൂലിക്കുന്നില്ല. പക്ഷെ പരസ്യപ്രതികരണത്തിന് പാര്‍ട്ടി തയ്യാറായിട്ടില്ല. മുന്നണിയില്‍ കടുത്ത ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നതാണ് ബജറ്റ് പ്രഖ്യാപനം.

പുതിയ തീരുമാനങ്ങളില്‍ സിപിഎം കേന്ദ്രനേതൃത്വത്തിനും എതിര്‍പ്പുണ്ട്. സ്വയംഭരണാധികാരത്തോടെയുള്ള വിദേശസർവകലാശാലകൾ ഉന്നതവിദ്യാഭ്യാസഘടനയെയും പരമാധികാരത്തെയും ബാധിക്കുമെന്നാണ് സിപിഎമ്മിന്റെ ദേശീയനിലപാട്. ഇതില്‍ നിന്നും കേരളഘടകം വ്യതിചലിച്ചതില്‍ കേന്ദ്ര ഇടപെടലുണ്ടാകുമെന്നാണ് സൂചന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top