ബജറ്റ് അവതരണം ഇന്ന്; ഭൂ നികുതി ഉയരാന്‍ സാധ്യത; പുതിയ പദ്ധതികളും പ്രഖ്യാപനങ്ങളും വന്നേക്കും

തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് ബജറ്റ് അവതരിപ്പിക്കും. രാവിലെ 9നാണ് അവതരണം. അദ്ദേഹത്തിന്റെ നാലാമത്തെ ബജറ്റാണിത്. ധനപ്രതിസന്ധിയാണ് നേരിടുന്നതെങ്കിലും സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലല്ല എന്ന് ബോധ്യപ്പെടുത്തുന്നതിന്‌ പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും

അധിക വരുമാനം ലക്ഷ്യമിട്ടുള്ള പ്രഖ്യാപങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ക്ഷേമ പെൻഷൻ വർധിപ്പിക്കാൻ സാധ്യത കുറവാണ്. 5 മാസത്തെ കുടിശികയുടെ ഒരു ഭാഗം വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അടക്കം വിവിധ വിഭാഗങ്ങൾക്കു നൽകാനുള്ള കുടിശിക നല്‍കുന്നതിനെ ചൊല്ലിയുള്ള പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടായേക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top