ക്ഷേമ പെന്‍ഷനില്‍ വര്‍ധനക്ക് സാധ്യത; നികുതിയേതര വരുമാനത്തിന് പദ്ധതികള്‍; സംസ്ഥാന ബജറ്റ് ഇന്ന്
സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇന്ന് സഭയില്‍ അവതരിപ്പിക്കുമ്പോള്‍ പ്രതീക്ഷിക്കുന്നത് ജനക്ഷേമ പ്രഖ്യാപനങ്ങള്‍. ഈ വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ ക്ഷേമ പെന്‍ഷനില്‍ വര്‍ധന ഏറെക്കുറേ ഉറപ്പിച്ചിട്ടുണ്ട്. 100 രൂപ മുതല്‍ 200 രൂപയുടെ വരെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.
വയനാട് പുനരധിവാസ പാക്കേജും ബജറ്റില്‍ ഇടം പിടിക്കും. ഈ പാക്കേജിനായി സംസ്ഥാന സര്‍ക്കാര്‍ എത്ര മാറ്റിവച്ചിട്ടുണ്ടെന്നാണ് ഇനി അറിയേണ്ടത്. 12-ാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ പ്രഖ്യാപനവും ബജറ്റിലുണ്ടാകാനിടയുണ്ട്. പദ്ധതി വിഹിതത്തില്‍ 10% വര്‍ധന തീരുമാനിച്ചിട്ടുള്ളതിനാല്‍ ഒട്ടേറെ പുതിയ പദ്ധതികള്‍ ഉള്‍പ്പെടും എന്ന് ഉറപ്പാണ്.
സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച വ്യക്തമാക്കുന്ന അവലോകനവും ഇന്ന് സഭയില്‍ അവതരിപ്പിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here