കടമെടുപ്പില്‍ കേരളം കേന്ദ്രത്തെ കുരുക്കി; മറ്റ് സംസ്ഥാനങ്ങളും കേരളത്തെ പിന്തുടരുമോ; കേന്ദ്രം ആശങ്കയില്‍

ഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയം കേരളവുമായി ചര്‍ച്ച ചെയ്യണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായി. നയപരമായ വിഷയത്തിൽ കോടതി ഇടപെടില്ലെന്ന പ്രതീക്ഷയിലായിരുന്നു കേന്ദ്ര സർക്കാർ. എന്നാല്‍ ചര്‍ച്ചക്ക് സുപ്രീംകോടതി ഉത്തരവിട്ടതോടെ കേന്ദ്രം വെട്ടിലായി. ഇത് കേന്ദ്രത്തിനെ സംബന്ധിച്ച് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. മറ്റ് സംസ്ഥാനങ്ങളും കേരള മാതൃക പിന്തുടരുമോ എന്നാണ് കേന്ദ്രത്തിന്റെ ആശങ്ക.

പ്രശ്നത്തില്‍ രാഷ്ട്രീയ-നിയമ പോരാട്ടങ്ങള്‍ കേരളം ഒരുമിച്ച് നടത്തിയതാണ് കേന്ദ്രത്തിന് കുരുക്കായത്. മന്ത്രിമാരും, ഇടത് എംഎൽഎമാരും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമരം നടത്തിയതിന് പിന്നാലെയാണ് സുപ്രീം കോടതിയിൽനിന്ന് അനുകൂല ഇടപെടൽ വന്നത്. ഇത് കേരളത്തിന് ആശ്വാസകരവുമായി.

നാളെയാണ് കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ച നടക്കുന്നത്. ചർച്ചകൾക്കുള്ള കേരള സംഘത്തെ ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് നയിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം.എബ്രഹാം, ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ.അഗർവാള്‍ ചർച്ചയിൽ പങ്കെടുക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top