കാവിവല്‍ക്കരിക്കാനുള്ള വ്യഗ്രതയില്‍ കേന്ദ്രം ഉത്തരവാദിത്തം മറന്നു; പരീക്ഷകളിലെ അഴിമതി തിരുത്തണമെന്നും മുഖ്യമന്ത്രി

നീറ്റ്, നെറ്റ് തുടങ്ങിയ പ്രധാന പരീക്ഷകളിലെ ക്രമക്കേട് ആശങ്ക ഉയര്‍ത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും മൂലമാണ് പരീക്ഷ നടത്തിപ്പ് താറുമാറായത്. പാഠ്യപദ്ധതിയെയും വിദ്യാഭ്യാസ മേഖലയേയും കാവിവല്‍ക്കരിക്കാനുള്ള വ്യഗ്രതയില്‍ ബിജെപി സര്‍ക്കാര്‍ അടിസ്ഥാന ഉത്തരവാദിത്തം മറക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

നീറ്റ് പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകള്‍ പുറത്തു വന്നിട്ട് അധിക ദിവസമായിട്ടില്ല. പിന്നാലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കുന്ന തീരുമാനം കൂടി വന്നതോടെ വിദ്യാര്‍ത്ഥികള്‍ അസ്വസ്ഥതയിലാണ്. പരീക്ഷകള്‍ എഴുതിയ ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആക്കുകയാണ്. ഇത്രയേറെ പ്രാധാന്യമുള്ള പരീക്ഷകള്‍ പോലും കുറ്റമറ്റ നിലയില്‍ നടത്താന്‍ കഴിയുന്നില്ല എന്നത് അധികാരികളുടെ ഗുരുതര വീഴ്ച വ്യക്തമാക്കുന്നതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുമായി ബന്ധപ്പെട്ട അഴിമതിയും കെടുകാര്യസ്ഥതയും തിരുത്തണം. സുതാര്യവും പിഴുവകളില്ലാത്തതുമായ രീതിയില്‍ പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top