മുഖ്യമന്ത്രിയുടെ കാറിന് പിഴ; മുന്‍സീറ്റിലിരുന്നയാള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ല
February 19, 2024 5:12 AM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവാഹനത്തിന് മോട്ടോര്‍ വാഹനവകുപ്പിന്റെ പിഴ. മുന്‍സീറ്റിലിരുന്ന വ്യക്തി സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് പിഴ. 500 രൂപയാണ് പിഴയിട്ടിരിക്കുന്നത്.
കോട്ടയം മുണ്ടക്കയം കുട്ടിക്കാനം റോഡിൽ വെച്ച് 2023 ഡിസംബർ 12-ന് നാലു മണിയോടെയാണ് കാർ ക്യാമറയിൽ കുടുങ്ങിയത്. നവകേരള സദസിനിടെയാണ് സംഭവം.
പിഴയിടുമ്പോൾ മുഖ്യമന്ത്രി കാറിൽ ഉണ്ടായിരുന്നില്ല. നവകേരളസദസ്സിന്റെ ഭാഗമായി പ്രത്യേക ബസിലായിരുന്നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്നത്. പിഴത്തുക ഇതുവരെ അടച്ചിട്ടില്ലെന്നാണ് വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here