സിപിഎം കൗണ്‍സിലര്‍ക്കെതിരെ മോഷണക്കേസ്; പാലാ നഗരസഭയിലെ ഇയര്‍പോഡ് മോഷണം പുതിയ വഴിത്തിരിവിലേക്ക്

കോട്ടയം : പാല മുന്‍സിപ്പാലിറ്റിയിലെ ഇയര്‍പോഡ് മോഷണം സംബന്ധിച്ച പരാതി ഒടുവില്‍ പോലീസിന് മുന്നില്‍. കേരള കോണ്‍ഗ്രസ് എം കൗണ്‍സിലര്‍ ജോസ് ചീരങ്കുഴിയാണ് ഇയര്‍പോഡിന്റെ റൂട്ട്മാപ്പടക്കം 75 തെളിവുകള്‍ സഹിതം പോലീസില്‍ പരാതി നല്‍കിയത്. മുന്‍സിപ്പാലിറ്റിയിലെ സിപിഎം കൗണ്‍സിലറായ ബിനു പുളിക്കക്കണ്ടത്തിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി ലഭിച്ചതായി പാല പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ പരിശോധന തുടരുകയാണ്.

മുന്നണിബന്ധത്തെ പോലും ബാധിക്കുന്ന തരത്തിലാണ് നഗരസഭയിലെ ഇയര്‍പോഡ് മോഷണം എത്തുന്നത്. നഗരസഭ കൗണ്‍സില്‍ ഹാളില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ഇയര്‍പോഡ് പാലായിലെ ബിനുവിന്റെ വീട്ടില്‍ എത്തിയതിന്റെ കൃത്യമായ തെളിവുകള്‍ പൊലീസിന് കൈമാറിയതായി ജോസ് ചീരങ്കുഴി പ്രതികരിച്ചു. നിലവില്‍ ഇംഗ്ലണ്ടിലാണ് ഇയര്‍പോഡിന്റെ ലൊക്കേഷന്‍ കാണിക്കുന്നത്. കൃത്യമായ അന്വേഷണം നടത്തിയാല്‍ എല്ലാം വ്യക്തമാകുമെന്നാണ് ജോസ് പറയുന്നത്.

തനിക്കെതിരായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് മാണി ഗ്രൂപ്പ് കൗണ്‍സിലറുടെ മോഷണ പരാതിയെന്നാണ് ബിനു പുളിക്കക്കണ്ടം പറയുന്നത്. മാനനഷ്ട പരാതി നല്‍കുമെന്നും ബിനു പറഞ്ഞു. പരാതിയില്‍ പോലീസ് എന്ത് നടപടിയെടുക്കുമെന്ന ആകാംക്ഷയിലാണ് പാലാക്കാര്‍.

ഒക്ടോബര്‍ നാലിന് നടന്ന കൗണ്‍സില്‍ യോഗത്തിനിടയിലാണ് ആപ്പിള്‍ കമ്പനിയുടെ ഇയര്‍പോഡ് മോഷണം പോയതായി ജോസ് ചീരങ്കുഴി പരാതി നല്‍കിയിരിക്കുന്നത്. ഇയര്‍പോഡിന്റെ ലൊക്കേഷന്‍ മുന്നണിയിലെ തന്നെ കൗണ്‍സിലറുടെ വീട് കാണിച്ചതോടെ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ജോസ് കത്ത് നല്‍കി. ആദ്യം പേര് പറയാതെയായിരുന്നു ആരോപണം ഉന്നയിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇയര്‍പോഡ് തിരികെ നല്‍കാത്ത സ്ഥിതി വന്നതോടെയാണ് ബിനു പുളിക്കക്കണ്ടത്തിന്റെ പേര് വെളിപ്പെടുത്തിയത്. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ബിനു ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top