റബറിന്റെ രക്ഷയ്‌ക്ക് കേരള കോണ്‍ഗ്രസ്; ലോങ്‌മാര്‍ച്ചിന് തുടക്കമായി

കോട്ടയം: റബർ മേഖലയുടെ സംരക്ഷണത്തിനായി കേരള കോണ്‍ഗ്രസിന്റെ റബർ കർഷക ലോങ്‌മാര്‍ച്ചിന് തുടക്കമായി. കടുത്തുരുത്തിയിൽ നിന്ന് കോട്ടയത്തേക്കുള്ള മാര്‍ച്ചാണ് ഇന്നലെ ആരംഭിച്ചത്. റബറിന്റെ താങ്ങുവില 300 രൂപയായി വർധിപ്പിക്കാൻ‌ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.

കർഷകര്‍ പ്രതിസന്ധിയിലാണെന്നും കർഷക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സമയത്തു നവകേരള ധൂർത്ത് നടത്തുകയാണു സർക്കാർ ചെയ്തതെന്നും ജോസഫ് ആരോപിച്ചു.

ലോങ്‌മാർച്ച് നയിക്കുന്ന കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎക്ക്‌ പാർട്ടി പതാക പി.ജെ.ജോസഫ് കൈമാറി. റബർ കർഷകർക്കായി കേരള കോൺഗ്രസ് അനിശ്ചിതകാല സമരത്തിനു നേതൃത്വം നൽകുമെന്ന് മോൻസ് പറഞ്ഞു.

റബർ കർഷക സമരസമിതി കൺവീനർ മാഞ്ഞൂർ മോഹൻകുമാർ അധ്യക്ഷത വഹിച്ചു. പാർട്ടി വർക്കിങ് ചെയർമാൻ പി.സി.തോമസ്, സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം, കെ.ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, അപു ജോൺ ജോസഫ്, പ്രിൻസ് ലൂക്കോസ്, വി.ജെ.ലാലി, എം.പി. ജോസഫ്, കെ.എഫ് വർഗീസ്, പ്രഫ. ഗ്രേസമ്മ മാത്യു, സജി മഞ്ഞക്കടമ്പിൽ, വർഗീസ് മാമൻ, അറയ്ക്കൽ ബാലകൃഷ്ണ പിള്ള പ്രസംഗിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top