സര്‍ക്കാരിന് പിന്തുണയുമായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍; കേരള കോണ്‍ഗ്രസ് ജന്മദിനാഘോഷം തിരുവനന്തപുരത്തും

കേരള കോണ്‍ഗ്രസിന്റെ ജന്മദിനാഘോഷം തിരുവനന്തപുരത്തും സംഘടിപ്പിച്ചു. കോട്ടയത്ത് നടന്ന ചടങ്ങുകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് തിരുവനന്തപുരം ഡിപിഐ ജംഗ്ഷനില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തി. മന്ത്രി റോഷി അഗസ്റ്റിനാണ് പതാക ഉയര്‍ത്തിയത്.

ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കരുത്ത് വര്‍ദ്ധിക്കേണ്ട സമയമാണ് കടന്നു പോകുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ കാലത്ത് സര്‍ക്കാരിന് പിന്തുണയേകാന്‍ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണം. ഇടതുപക്ഷ ഐക്യമില്ലാതെ കേരളം മുന്നോട്ടുപോയാല്‍ വര്‍ഗീയ ശക്തികളുടെ വളര്‍ച്ചയായിരിക്കും ഫലം എന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആനന്ദകുമാര്‍, ജില്ലാ പ്രസിഡണ്ട് സഹദാസ് നാടാര്‍, കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി എഎച്ച് ഹഫീസ് എന്നിവര്‍ സംസാരിച്ചു. പീറ്റര്‍ കുലാസ്, പാലിയോട് സദാനന്ദന്‍, ജോസ് പ്രകാശ്, വിന്‍സണ്‍ ഗോമസ്, സി ആര്‍ സുനു തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top