കേരള കോൺഗ്രസിൻ്റെ രാഷ്ട്രിയ വിശ്വാസ്യത തകർക്കാൻ കോൺഗ്രസ് നീക്കമെന്ന് ‘പ്രതിഛായ’; യുഡിഎഫിലേക്ക് ക്ഷണിച്ച വീക്ഷണം മുഖപ്രസംഗം ഗൂഢാലോചനയെന്ന് രൂക്ഷവിമർശനം

കോട്ടയം : പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ക്കാനായി ബോധപൂര്‍വ്വം നടത്തിയ ശ്രമത്തിന്റെ ഉല്‍പ്പന്നമാണ് വീക്ഷണം പത്രത്തിലെ എഡിറ്റോറിയലെന്ന്
കേരള കോണ്‍ഗ്രസ് എമ്മിന്റെ മുഖപത്രമായ പ്രതിഛായ വാരിക. വിഷ വീക്ഷണത്തിന്റെ പ്രചാരകര്‍’ എന്ന കുറിപ്പില്‍ വിശദമാക്കിയിട്ടുണ്ട്.
കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ചു കൊണ്ട് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം എഡിറ്റോറിയല്‍ എഴുതിയിരുന്നു. രാഷ്ടീയ നേതാവെന്ന നിലയില്‍ ജോസ് കെ മാണി പക്വത ഇല്ലാത്ത വ്യക്തിയാണെന്നും സിപിഎമ്മിന്റെ അരക്കില്ലത്തില്‍ കിടന്ന് ഉരുകുകയാണെന്നുമൊക്കെ പരഹസിച്ചായിരുന്നു വീക്ഷണത്തിലെ എഡിറ്റോറിയല്‍. ഇതിനുള്ള ചുട്ട മറുപടിയാണ്. വീക്ഷണത്തിന്റെ പ്രചാരകര്‍’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ പ്രതിഛായയിലൂടെ നല്‍കിയിരിക്കുന്നത്.

2020 ഒക്ടോബറില്‍ കേരള കോണ്‍ഗ്രസ് സ്വീകരിച്ച ചരിത്രപരമായ തീരുമാനത്തിന്റെ അലയൊലികള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇന്നും പ്രതിഫലിക്കുന്നുണ്ട്. ഈ നിലപാടിനെ തമസ്‌കരിക്കാന്‍ കോണ്‍ഗ്രസിലെ ചില ബുദ്ധികേന്ദ്രങ്ങള്‍ പടച്ചു വിടുന്ന വ്യാജ കഥകളാണിതെല്ലാം. യുഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസിനെ ചതിച്ച് പുറത്താക്കിയതിനെ മറച്ചു പിടിക്കാനാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ഇത്തരം കള്ളക്കഥകള്‍ പടച്ചുവിടുന്നതെന്നും ലേഖനത്തില്‍ വിശദമാക്കിയിട്ടുണ്ട്.
കെ എം മാണിയുടെ മരണത്തോടെ കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാമെന്ന ചിലരുടെ മോഹത്തിനേറ്റ തിരിച്ചടിയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. അവഗണിക്കാനാവാത്ത രാഷ്ടീയ ശക്തിയായി പാര്‍ട്ടി വളര്‍ന്നു കഴിഞ്ഞു.കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതോടെ യുഡിഎഫ് തകര്‍ന്നു തരിപ്പണമായി. പിണറായി സര്‍ക്കാരിന് തുടര്‍ ഭരണവും ലഭിച്ചു. ഈ ചരിത്രമൊക്കെ കോണ്‍ഗ്രസുകാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് പ്രതിഛായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here