വിദേശ ടൂറിസ്റ്റിന്റെ ഡെങ്കിപ്പനി മരണം വിനോദസഞ്ചാര മേഖലയില്‍ ആശങ്കയാകുന്നു; വൃത്തിയില്ലാത്ത നാടെന്ന പ്രചരണം വരുമോയെന്ന് ഭയം
സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കൊച്ചിയിലെ ഹോം സ്റ്റെയില്‍ വിദേശ ടൂറിസ്റ്റ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയാവുമെന്ന് വിലയിരുത്തല്‍. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് കൊതുകുകള്‍ വ്യാപകമായി പെരുകുന്നുണ്ട്. ഈ മരണം കൂടിയാകുമ്പോള്‍ വൃത്തിയില്ലാത്ത നാടാണ് കേരളമെന്ന പ്രചരണം സജീവമാകുമോ എന്ന ഭയപ്പാടിലാണ് ടൂറിസ്റ്റ് വ്യവസായികള്‍.
കഴിഞ്ഞ ഞായറാഴ്ചയാണ് അയര്‍ലന്‍ഡ് സ്വദേശിയായ ഹോളവെന്‍കോ റിസാര്‍ഡിനെ ഫോര്‍ട്ട്‌കൊച്ചിയിലെ ഹോംസ്റ്റേയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോര്‍ട്ട്‌കൊച്ചി ഞാലിപ്പറമ്പിനടുത്തുള്ള ചെറീഷ് ഹോംസ്റ്റേയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. കഴിഞ്ഞ 15-നാണ് ഇദ്ദേഹം കൊച്ചിയിലെത്തിയത്. തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങിപ്പോകുന്നതിന് ടിക്കറ്റും എടുത്തിരുന്നു. പനി ബാധിതനായ ഇദ്ദേഹത്തെ ഹോംസ്റ്റെ ഉടമ ആശുപത്രിയില്‍ എത്തിച്ചിരുന്നു. രോഗം ഗുരുതരമല്ലാത്തതിനാല്‍ വീട്ടില്‍ വിശ്രമിച്ചാല്‍ മതിയെന്നായിരുന്നു ഡോക്ടറുടെ ഉപദേശം. പിറ്റേന്ന് നോക്കിയപ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ടൂറിസ്റ്റുകള്‍ക്ക് കേരളം സുരക്ഷിതമല്ലാത്ത ഇടം എന്ന പേരുണ്ടായാല്‍ കേരളവും കൊച്ചിയും ടൂറിസ്റ്റ് ഭൂപടത്തില്‍ നിന്ന് ഔട്ടാവും
സംസ്ഥാനത്ത് വ്യാപകമായി തന്നെ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ മാസം ഒന്നു മുതല്‍ 22 വരെയുള്ള കണക്കുകള്‍ പ്രകാരം 716 പേര്‍ക്ക് ഡെങ്കി ബാധിക്കുകയും 6 മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം 19946 പേര്‍ക്ക് രോഗം ബിധിച്ചു. 76 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡെങ്കി മാത്രമല്ല എലിപ്പനിയും വ്യാപകമാവുകയാണ്. ഈ വര്‍ഷം 3123 പേര്‍ക്ക് എലിപ്പനി ബാധിക്കുകയും 197 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു എന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.
സീസണ്‍ ആരംഭിച്ചിരിക്കെ ടൂറിസം സ്‌പോട്ടുകളില്‍ പകര്‍ച്ച വ്യാധികളുടെ വ്യാപനമുണ്ടാകുന്നത് സഞ്ചാരികളുടെ വരവിനെ ബാധിക്കുമെന്ന കടുത്ത ആശങ്കയിലാണ് ടൂര്‍ ഓപ്പറേറ്ററന്‍മാരും ഹോട്ടല്‍ ഉടമകളും. വിദേശ ഓണ്‍ലൈന്‍ – പത്ര മാധ്യമങ്ങളില്‍ ഈ മരണം വന്‍ വാര്‍ത്തയായിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ കൊതുക് വ്യാപനം തടയുന്നതിനുള്ള പ്രതിരോധങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടതാണ് ഈഡിസ് കൊതുക് വ്യാപനത്തിനിടയാക്കിയത്. എറണാകുളം, കോഴിക്കോട് മേഖലകളില്‍ മഞ്ഞപ്പിത്ത വ്യാപനം ഇപ്പോഴും തുടരുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here