വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍; പ്രതിദിന ഉപയോഗം 11 കോടി യൂണിറ്റ് കടന്നു; പീക് ടൈം ആവശ്യകത 5487 മെഗാ വാട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി പ്രതിദിന വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു. ഇന്നലെ മാത്രമുള്ള ആകെ ഉപയോഗം 110.10 ദശലക്ഷം യൂണിറ്റാണ്. പീക്ക് ടൈമിലെ വൈദ്യുതി ഉപയോഗവും സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തി. ഇന്നലെ പീക് ടൈം ആവശ്യകത 5487 മെഗാ വാട്ടായിരുന്നു.

ഏപ്രില്‍ മാസം ആരംഭിച്ചതുമുതല്‍ ചൂട് അസഹനീയമായതോടെ വൈദ്യുതി ഉപയോഗവും കുതിച്ചുയരുകയാണ്. പീക് ടൈമിലെ വൈദ്യുതി ആവശ്യകത ക്രമാതീതമായി ഉയരുന്നതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്. ഒരേ തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന വാഹനങ്ങള്‍ രാത്രി ചാര്‍ജ് ചെയ്യുന്നതാണ് പ്രധാന വെല്ലുവിളി. ഇതുമൂലം ട്രാൻസ്ഫോർമറുകളുടെ ലോഡ് കൂടുകയും ഫ്യൂസ് പോകുന്നതിനും കാരണമാകുന്നുണ്ട്. ഇത്തരം പ്രദേശങ്ങള്‍ ഇരുട്ടിലാകുന്ന സാഹചര്യവും വര്‍ധിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ചര്‍ജിംഗ് രാത്രി 12ന് ശേഷമോ പകലോ ക്രമീകരിക്കാനാണ് നിര്‍ദേശം.

വൈദ്യുതി ഉപയോഗത്തില്‍ ഉപഭോക്താക്കള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്താനും കെഎസ്ഇബി ആവശ്യപ്പെട്ടു. വൈകിട്ട് 6 മണിമുതല്‍ അത്യാവശ്യമില്ലാത്ത വൈദ്യുതോപകരണങ്ങള്‍ ഓഫ് ചെയ്യാനും പകൽ സമയത്തേക്ക് പുന:ക്രമീകരിക്കാനും നിര്‍ദേശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top