വിദേശ ആരോഗ്യമേഖലയില്‍ ജോലി തേടി പോകുന്നതില്‍ മുന്‍പില്‍ മലയാളികള്‍; പ്രിയം മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍
ഡല്‍ഹി: ആരോഗ്യമേഖലയില്‍ ജോലി തേടി രാജ്യം വിടുന്നതില്‍ മുന്‍പന്തിയില്‍ മലയാളികള്‍. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് ഇവര്‍ ഏറ്റവും കൂടുതല്‍ ചേക്കേറുന്നത്. യുഎയിലേക്ക് മാത്രം കഴിഞ്ഞ വര്‍ഷം മൂന്ന് മടങ്ങ് വര്‍ധനവാണ് ഉണ്ടായത്. ബ്ലൂ കോളർ വർക്കർ പ്ലാറ്റ്‌ഫോമായ ഹണ്ടറിന്റെ കണക്കുകള്‍ പ്രകാരം, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ജോലിക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത്.
ഇന്ത്യക്ക് പുറത്ത് ജോലിക്കായി ശ്രമിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ പോകാന്‍ താത്പര്യപ്പെടുന്നത് ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ മൂന്ന് രാജ്യങ്ങളിലാണ്. അത്യാധുനിക ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക ആനുകൂല്യങ്ങൾ, റെസിഡൻസി വിസകൾ തുടങ്ങിയവയാണ് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍. റീജിയണൽ സെയിൽസ്, ഡിസ്ട്രിബ്യൂട്ടർ മാനേജ്‌മെന്റ്, പ്രോജക്ട് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ യോഗ്യതയുള്ള ആളുകള്‍ക്ക് വലിയ സാധ്യതയാണ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ തുറന്നുവയ്ക്കുന്നത്. ഡിപ്ലോമയുള്ള ഹെൽത്ത് കെയർ പ്രൊഫഷണലുകള്‍ക്കും, നഴ്സിങ്, മെഡിസിൻ എന്നിവയിൽ ഉയർന്ന ബിരുദമുള്ളവർക്കും ഒരുപാട് അവസരങ്ങള്‍ ഉണ്ട്.
മുപ്പത് വയസിനടുത്തുള്ള ആളുകളാണ് ഇതില്‍ ഏറെയും. അതേസമയം പരമ്പരാഗതമായി സ്ത്രീകൾ ആധിപത്യം പുലർത്തുന്ന തൊഴിൽ വിഭാഗമായ നഴ്സിങ്ങിലേക്ക് പ്രവേശിക്കുന്ന പുരുഷന്മാരുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനവുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here