സ്വർണവില മുകളിലേക്ക് തന്നെ; ഇന്ന് 80 രൂപയുടെ വർധന

കേരളത്തിൽ ഇന്നും സ്വർണവില ഉയർന്നു. 80 രൂപ കൂടി, ഒരു പവൻ സ്വർണത്തിൻ്റെ വില 64,400 രൂപയായി. ശനിയാഴ്ച സ്വർണവില കുറഞ്ഞിരുന്നെങ്കിലും പിന്നീട് വില ഉയരുകയായിരുന്നു. 400 രൂപയാണ് അതിനുശേഷം ഉണ്ടായ വർദ്ധനവ്.
ഒരുഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണിവില 8,050 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6,620 രൂപയാണ്. അതേസമയം വെള്ളിവില കുറഞ്ഞിട്ടുണ്ട്. ഒരുഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്. 1,06,000 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.
അമേരിക്കയിൽ ഡോണൾഡ് ട്രംപ് അധികാരമേറ്റ ശേഷമുണ്ടാകുന്ന സാമ്പത്തിക നയങ്ങളാണ് സ്വർണവില കൂടാൻ പ്രധാന കാരണമായി കണക്കാക്കുന്നത്. സുരക്ഷിത നിക്ഷേപമായി കാണുന്നവർ സ്വർണം വാങ്ങുന്നത് കൂട്ടി. ഇതാണ് ആഗോള സ്വർണവില ഉയർത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here