ഇഡി കരുവന്നൂരില്‍ മാത്രം മതി, ആവശ്യവുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നടക്കുന്ന ഇഡി അന്വേഷണം മുഴുവന്‍ സഹകരണ മേഖലയിലേക്കും വ്യാപിപ്പിക്കരുതെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹര്‍ജ്ജി നല്‍കിയിരിക്കുന്നത്. സഹകരണ രജിസ്റ്റാര്‍ ടി.വി.സുഭാഷ് ഐ.എ.എസാണ് ഹൈക്കടതിയെ സമീപിച്ചിരിക്കുന്നത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ പേരില്‍ കേരളത്തിലെ മുഴുവന്‍ സഹകരണമേഖലയിലും അന്വേഷണം ആവിശ്യമില്ലെന്നാണ് സര്‍ക്കാറിന്റെ നിലപാട്. ഇത് സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കമെന്നാണ് സര്‍ക്കാര്‍ ആരോപണം. ഹര്‍ജ്ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. സഹകരണ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍ ഹാജരാക്കുന്ന രേഖകള്‍ സംബന്ധിച്ച് കൃത്യമായ മഹസര്‍ രേഖപ്പെടുത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്കൂടാതെ നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നല്‍കിയ സമന്‍സിനെതിരേയും സഹകരണ രജിസ്റ്റാര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്തിനാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സമന്‍സില്‍ പറഞ്ഞിട്ടില്ലെന്നും കുടുംബ വിവരങ്ങള്‍ അടക്കം ആവശ്യപ്പെട്ടിരിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവുമാണെന്നാണ് ഹര്‍ജ്ജിയില്‍ പറഞ്ഞിരിക്കുന്നത്. കരുവന്നൂര്‍ ബാങ്കില്‍ നടന്ന തട്ടിപ്പില്‍ സിപിഎം കൗണ്‍സിലര്‍ അടക്കമുള്ളവരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇത്കൂടാതെ തൃശ്ശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം നേതാവുമായ എം.കെ.കണ്ണനെ രണ്ട് തവണ ഇഡി ചോദ്യം ചെയ്തിരുന്നു. ഇത്തരത്തില്‍ മറ്റ് സഹകരണ ബാങ്കുകളിലും ഇഡി കടന്നു വരാന്‍ സാഹചര്യമുണ്ട്. ഇത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top