സിദ്ദിഖിന്റെ ജാമ്യ അപേക്ഷയില്‍ സംസ്ഥാനവും തടസ ഹര്‍ജി നല്‍കും; നടനെതിരെ സുപ്രീം കോടതിയില്‍ കടുപ്പിച്ച് സര്‍ക്കാരും

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ തടസ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് നടന്‍ സുപ്രീം കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കുമെന്നാണ് വിവരം. ജാമ്യം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം. മുതിര്‍ന്ന അഭിഭാഷകരെ തന്നെ ഈ കേസ് ചുമതലപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നിഷേധിച്ച് ഒരു ദിവസം പിന്നിട്ടിട്ടും സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഇത് മറികടക്കാനാണ് സര്‍ക്കാര്‍ നീക്കം. തങ്ങളുടെ ഭാഗം കൂടി കേട്ടതിനു ശേഷം മാത്രമേ ജാമ്യത്തില്‍ തീരുമാനം എടുക്കാവു എന്ന ആവശ്യമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്.

അതിജീവിതയും സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്‍കിയിട്ടുണ്ട്. തന്റെ ഭാഗം കൂടി കേള്‍ക്കമെന്ന ആവശ്യമാണ് അതിജീവിതയും ഉന്നയിച്ചിരിക്കുന്നത്. സിദ്ദിഖിനായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി ഹാജരാകുമെന്നാണ് വിവരം. മുകുള്‍ റോഹ്തഗി യുടെ സംഘവുമായിയാണ് നടന്റെ അഭിഭാഷകന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. അതിജീവിത പരാതി നല്‍കാന്‍ വൈകിയതുള്‍പ്പെടെ സൂപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടാനാണ് നീക്കം.

മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖിനായി അന്വേഷണം തുടരുകയാണ്. സിദ്ദിഖിന്റെ വീടുകളിലും ബന്ധുക്കളുടെ വീടുകളിലും പ്രധാന ഹോട്ടലുകളിലും ഇന്നലെ രാത്രി വൈകിയും പോലീസ് പരിശോധന നടന്നു. എന്നാല്‍ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇതോടെ സിദ്ദിഖിന്റെ സിനിമാ മേഖലയിലെ സുഹൃത്തുക്കളുടെ ഫോണുകള്‍ കൂടി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top